X

നിര്‍ഭയ കേസ്; ‘കുട്ടിക്കുറ്റവാളി’ മോചിതനായി; ഡല്‍ഹിയില്‍ പ്രതിഷേധം ശക്തം

2012 ഡിസംബര്‍ 16നു നിര്‍ഭയ (ജ്യോതി സിംഗ്) എന്ന പെണ്‍കുട്ടിയെ കൂട്ട ബലാത്സംഘം ചെയ്തു കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട കുട്ടിക്കുറ്റവാളി മോചിതനായി. തിമാര്‍പൂര്‍ ജുവനൈല്‍ ഹോമില്‍ നിന്നു മോചിപ്പിച്ച രാജേന്ദര്‍ കുമാറിനെ ഡല്‍ഹി ബേസ്ഡ് സന്നദ്ധ സംഘടനയ്ക്കാണ് കൈമാറിയത്. അതേ സമയം പ്രതിയെ മോചിപ്പിക്കുന്നതിനെതിരെ നിര്‍ഭയയുടെ മാതാപിതാക്കളുടെ നേതൃത്വത്തില്‍  ഡല്‍ഹിയില്‍ പ്രതിഷേധം ശക്തമായി.

നേരത്തെ ജുവനൈല്‍ ഹോമിന് മുന്‍പി‌ല്‍ പ്രതിഷേധിച്ച നിര്‍ഭയയുടെ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റി, ഡല്‍ഹി സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും ജന്തര്‍ മന്ദറില്‍ പ്രതിഷേധ പ്രകടനം നടത്തുകയുണ്ടായി. ഇതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതിയെ മോചിപ്പിക്കുന്നത് തടയണമെന്ന ആവശ്യവുമായി ഡല്‍ഹി വിനിതാ കമ്മീഷന്‍ ഇന്നലെ അര്‍ധരാത്രി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

This post was last modified on December 27, 2016 3:32 pm

Related Post
Leave a Comment