X

രണ്ട് ദിവസം ക്യൂ നിന്നിട്ടും നോട്ട് മാറ്റിക്കിട്ടിയില്ല: കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

അഴിമുഖം പ്രതിനിധി

ഛത്തീസ്ഗഡിലെ റായ്ഗഡില്‍ നോട്ട് മാറാനായി രണ്ട് ദിവസം ക്യൂ നിന്നിട്ടും കിട്ടാതെ വന്നതിനെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. രവി പ്രധാന്‍ എന്ന 45കാരനാണ് ആത്മഹത്യ ചെയ്തത്. സരിയ ബ്ലോക്കിലെ മഹാരാജ്പൂര്‍ ഗ്രാമത്തിലെ വിട്ടീലാണ് രവി പ്രധാനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം ആത്മഹത്യാകുറിപ്പുകളൊന്നും തന്നെ കണ്ടെത്തിയിട്ടില്ല.

തമിഴ്‌നാട്ടില്‍ ജോലി ചെയ്യുന്ന മക്കള്‍ക്ക് അയച്ചുകൊടുക്കാനായാണ് രവി പ്രധാന് പണം വേണ്ടിയിരുന്നത്. കൂലി കൊടുക്കാതെ കോണ്‍ട്രാക്ടര്‍ മുങ്ങിയതിനാല്‍ അത്യാവശ്യമായി പണം വേണമെന്ന് പത്താം തീയതി മക്കള്‍ വിളിച്ച് ആവശ്യപ്പെട്ടിരുന്നു. 500ന്‌റേയും 1000ന്‌റേയും നോട്ടുകളായി 3000 രൂപയാണ് രവിപ്രധാന്‌റെ കയ്യിലുണ്ടായിരുന്നത്. സരിയയിലെ ബാങ്കില്‍ തുടര്‍ച്ചയായി രണ്ട് ദിവസം ക്യൂ നിന്നെങ്കിലും ബാങ്ക് അടയ്ക്കുന്നതിന് മുമ്പ് കൗണ്ടറിന് മുന്നിലെത്തി നോട്ട് മാറ്റാന്‍ രവി പ്രധാന് കഴിഞ്ഞില്ല.

This post was last modified on December 27, 2016 2:17 pm

Related Post
Leave a Comment