X

ഫെഡററെ വീഴ്ത്തി ദോക്യോവിച്ചിന് യു എസ് ഓപ്പണ്‍

അഴിമുഖം പ്രതിനിധി

യു എസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ സെര്‍ബിയയുടെ നൊവാക് ദോക്യോവിച്ചിന് കിരീടം. കരിയറിലെ പതിനെട്ടാം ഗ്രാന്‍സ്ലാം കിരീടമെന്ന സ്വപ്‌നവുമായി ഫൈനലിനിറങ്ങിയ റോജര്‍ ഫെഡററെ മുട്ടുകുത്തിച്ചാണ് ദോക്യോവിച്ച് തന്റെ പത്താം ഗ്രാന്‍സ്ലാം കിരീടം സ്വന്തമാക്കിയത്. യു എസ് ഓപ്പണില്‍ നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദോക്യോവിച്ച് മുത്തമിടുന്നതും.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, വിംബിള്‍ഡണ്‍ കിരീടങ്ങള്‍ക്കു പുറമെയാണ് യു എസ് ഓപ്പണും ഈ വര്‍ഷം സെര്‍ബിയന്‍ താരം സ്വന്തമാക്കിയിരിക്കുന്നത്. ഫ്രഞ്ച് ഓപ്പണില്‍ മാത്രമാണ് പരാജയം.

അതേസമയം 2012 നുശേഷം ഒരു ഗ്രാന്‍സ്ലാം കിരീടമെന്ന ഫെഡററുടെ സ്വപ്‌നം നീളുകയാണ്. ഈ വര്‍ഷം ഇതു രണ്ടാം തവണയാണ് ദോക്യോവിച്ചിനു മുന്നില്‍ ഫെഡറര്‍ വീഴുന്നത്. എന്നാല്‍ യു എസ് ഓപ്പണിനുശേഷം റോജര്‍ ഫെഡറര്‍ വിരമിച്ചേക്കുമെന്ന വാര്‍തത്തകള്‍ ഫെഡറര്‍ തന്നെ നിഷേധിച്ചു. വിരമിക്കലിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് മത്സരശേഷം ഫെഡറര്‍ അറിയിച്ചു.

This post was last modified on December 27, 2016 3:20 pm

Related Post
Leave a Comment