X

തൊഴിലുറപ്പ് ഇല്ലാതാവുന്നു: ബിഹാറില്‍ വൃദ്ധരടക്കം ജോലി തേടി അലയുന്നു

അഴിമുഖം പ്രതിനിധി

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമ പ്രകാരമുള്ള (എം എന്‍ ആര്‍ ഇ ജി എ) തൊഴിലുറപ്പ് പദ്ധതി അസ്തമിക്കുകയാണെന്ന സൂചനയാണ് ലഭിക്കുന്നത്. ഇന്ത്യന്‍ ഗ്രാമങ്ങള്‍ വരള്‍ച്ചാ ദുരിതം നേരിടുന്ന സമയത്ത് തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഓഗസറ്റില്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത്. വാട്‌സ് ആപ്പ് വഴിയാണ് സന്ദേശങ്ങള്‍ നല്‍കിയത്. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബിഹാറിലെ മുസഫര്‍പൂര്‍ ജില്ലയില്‍ രത്‌നൗലി ഗ്രാമത്തിലടക്കം തൊഴിലുറപ്പ് പദ്ധതി നിലച്ചുപോയതിനാല്‍ ഗ്രാമീണര്‍ വലിയ ദുരിതത്തിലാണ്. തൊഴിലുറപ്പ് പദ്ധതി നിലച്ചത് കാരണം വൃദ്ധരടക്കം ഇഷ്ടികച്ചൂളയിലും മറ്റും തൊഴില്‍ തേടി പോവുകയാണ്. ഗ്രാമത്തിലെ 20ാേളം കുടുംബങ്ങള്‍ക്ക് മാത്രമേ സ്വന്തമായി ഭൂമിയുള്ളൂ. നെല്‍കൃഷി വലിയ തോതില്‍ നടക്കുന്ന പ്രദേശമാണിത്. കൃഷിയില്‍ നിന്നുള്ള വാര്‍ഷിക വരുമാനം വെറും 5000 രൂപ മാത്രമുള്ള മനുഷ്യര്‍ ഇവിടെയുണ്ട്.

തൊഴിലുറപ്പ് പദ്ധതി ഇവരെ സംബന്ധിച്ച് വളരെ പ്രധാനമാണ്. നൂറ് ദിവസത്തിന് ജോലി കിട്ടിയാല്‍ 17,700 രൂപ കിട്ടും. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം തൊഴിലുറപ്പ് പദ്ധതിയെ ആശ്രയിച്ച് കഴിയുന്നവരുടെ ജീവിതം ദുരിതത്തിലായെന്ന് ഗ്രാമീണര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം പരമാവധി 35 ദിവസം മാത്രമാണ് ജോലി കിട്ടിയത്. ഏറ്റവും കുറഞ്ഞ ദിവസക്കൂലിയായ 177 രൂപ കിട്ടേണ്ടിടത്ത് 91 രൂപ മാത്രമാണ് കിട്ടിയതെന്ന് ദുമ്രി ഗ്രാമത്തിലുള്ളവര്‍ പറയുന്നു.

കൂടുതല്‍ വായനയ്ക്ക്: https://goo.gl/pNo480

This post was last modified on November 25, 2016 1:05 pm