X

കോഴിക്കോട് നഴ്സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍

അഴിമുഖം പ്രതിനിധി

കോഴിക്കോട് നഴ്‌സിംഗ് കോളേജ് വിദ്യാര്‍ഥിനിയെ ഹോസ്റ്റലിലെ ഒഴിഞ്ഞ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബേബി മെമ്മോറിയല്‍നഴ്സിംഗ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ശ്രീലക്ഷ്മിയെയാണ് ഹോസ്റ്റലിലെ സ്വന്തം മുറിയില്‍ നിന്നും മാറി ഒഴിഞ്ഞു കിടന്ന മറ്റൊന്നില്‍ മരിച്ചനിലയില്‍ ഇന്നലെ രാത്രി പത്തു മണിയോടെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ ഇന്നലെ ഉച്ചമുതല്‍ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കോഴിക്കോട് മെഡിക്കല്‍ കോളെജ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും. മരണകാരണം വ്യക്തമായിട്ടില്ല.

 

This post was last modified on December 27, 2016 4:20 pm

Related Post
Leave a Comment