X

ഗജ ചുഴലിക്കാറ്റ് തകര്‍ത്തെറിഞ്ഞ ഒരു കേരള ഗ്രാമം; ഫോട്ടോ ഫീച്ചര്‍

ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശ്ശേരി പഞ്ചായത്തിലാണ് ഗജ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയത്‌

കേരളത്തെ ആകെ തകര്‍ത്ത പ്രളയത്തിനു പിന്നാലെ ആലപ്പുഴയെ വീണ്ടും ദുരിതത്തിലാക്കിയ പ്രകൃതിക്ഷോഭമായിരുന്നു ഗജ ചുഴലിക്കാറ്റിന്റെ രുപത്തിലെത്തിയത്. ഗജ ചുഴലിക്കാറ്റിന്റെ രൂക്ഷത ഏറ്റവുമധികം നേരിടേണ്ടി വന്നത് ആലപ്പുഴ ചേര്‍ത്തലയിലെ തൈക്കാട്ടുശ്ശേരി പഞ്ചായത്തായിരുന്നു. ഇവിടുത്തെ വിവിധ പ്രദേശങ്ങള്‍ തകര്‍ത്തെറിഞ്ഞാണ് ഗജ ചുഴലിക്കാറ്റ് കടന്നു പോയത്. പഞ്ചായത്തിലെ നാല്, അഞ്ച്, ഏഴ് വാര്‍ഡുകളിലായിരുന്നു ഏറ്റവുമധികം നാശനഷ്ടങ്ങള്‍ ഉണ്ടായത്.

വൈകിട്ട് നാലുമണിയോടെ വീശിയടിച്ച ചുഴലിക്കാറ്റില്‍ 11 വീടുകള്‍ പൂര്‍ണമായും 156 ഓളം വീടുകള്‍ ഭാഗികമായും തകര്‍ന്നു. കിലോമീറ്ററുകളോളം റോഡുകളും ചുഴലിക്കാറ്റില്‍ തകര്‍ന്നു. വ്യാപകമായി വന്‍മരങ്ങള്‍ കടപുഴകി വീണു. ഏകദേശം നാപ്പതോളം വൈദ്യുതി പോസ്റ്റുകളാണ് തകര്‍ന്നു വീണത്. റോഡുകള്‍ തകര്‍ന്നതോടെ വാഹനഗതാഗതം ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇവിടെ നേരെയായിട്ടില്ല. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിനും കാലതാമസം നേരിടുന്നുണ്ട്. വ്യാപകമായ രീതിയില്‍ കൃഷി നാശവും പ്രദേശങ്ങളില്‍ ഉണ്ടായിട്ടുണ്ട്. പ്രളയകാലത്തേക്കാള്‍ രൂക്ഷമായ രീതിയിലാണ് ദുരിതം തങ്ങളെ ബാധിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഗജ ചുഴലിക്കാറ്റ് നാശം വിതച്ചതിന്റെ ചിത്രങ്ങളും വീഡിയോയും


ഗജ തകര്‍ത്തെറിഞ്ഞ ഒരു കേരള ഗ്രാമം വീഡിയോ കാണാം..

This post was last modified on November 20, 2018 7:37 pm