X

മക്കളെത്തിയില്ല; വയോധികയ്ക്ക് ഓണമുണ്ണാൻ പോലീസുകാർ കൂട്ട്

മക്കളെയും ബന്ധുക്കളെയും ഫോണിൽ ബന്ധപ്പെട്ട എസ്ഐ അമ്മയെ പരിചരിക്കുന്നതിനു വേണ്ട നടപടികൾ എത്രയും പെട്ടന്ന് നടത്തണം എന്ന് ആവശ്യപ്പെട്ടു.

വീട്ടിൽ തനിച്ചായ ത്രേസ്യാമ്മയെക്കാണാൻ ഓണക്കോടിയും ഓണസദ്യയുമായി പോലീസുകാരെത്തി. എടത്വ ജനമൈത്രി പോലീസാണ് അമ്മയെകാണാൻ എത്തിയത്. എത്തിയതും അമ്മ്ക്ക് ഓണക്കോടി നൽകി. എടത്വയിലെ കോയിൽ മുക്ക് പറപ്പള്ളില്‍ ത്രേസ്യാമ്മയുടെ ഒപ്പമാണ് പേലീസ് ഓണം ആഘോഷിച്ചത്. പ്രായമായവര്‍ താമസിക്കുന്ന വീടുകൾ കേന്ദ്രീകരിച്ചു നടത്തിയ പെട്രോളിങ്ങിനിടെയാണ് ത്രേസ്യാമ്മ പേലീസിന്‍റെ ശ്രദ്ധയിൽ പെടുന്നത്.

എടത്വയലെ വീട്ടില്‍ ത്രേസ്യാമ്മയ്ക്ക് കൂട്ടായി കുറെ സിസിടിവി ക്യാമറകള്‍ മാത്രമെ ഉള്ളൂ. ഏഴുമക്കളുണ്ടെങ്കിലും ആരും തന്നെ കൂടെയില്ല. ഭർത്താവ് പത്തൊന്‍പത് വർഷങ്ങൾക്കു മുമ്പ് മരിച്ചു. അമ്മൂമ ഇനി തനിച്ചാകില്ലെന്നും ഉടൻ തന്നെ നടപടി ഉണ്ടാകുമെന്നും എടത്വ എസ്ഐ സെസിൽ ക്രിസ്റ്റിൻ രാജ് ത്രേസ്യാമ്മയ്ക്ക് ഉറപ്പു നൽകി.

പോലീസ് സംഘം വീട്ടിൽ നിന്നും കൊണ്ടു വന്ന വിഭവങ്ങൾ കൊണ്ട് പിന്നീട് സദ്യയൊരുക്കി. എല്ലാം കഴിഞ്ഞപ്പോൾ അമ്മ തന്റെ പോലീസ് മക്കളുടെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു, മനസു നിറഞ്ഞ് പുഞ്ചിരിച്ചു. ഒരു പക്ഷെ മക്കൾ അത് സിസിടിവി ക്യാമയിലൂടെ കണ്ടിട്ടുണ്ടാവാം.

സദ്യയ്ക്കു ശേഷം അമ്മയ്ക്കു കൊടുത്ത വാക്ക് പാലിക്കാന്‍ എസ്ഐ മറന്നില്ല. മക്കളെയും ബന്ധുക്കളെയും ഫോണിൽ ബന്ധപ്പെട്ട എസ്ഐ അമ്മയെ പരിചരിക്കുന്നതിനു വേണ്ട നടപടികൾ എത്രയും പെട്ടന്ന് നടത്തണം എന്ന് ആവശ്യപ്പെട്ടു.

ഈ സംഭവ നാട്ടിൽ അറിഞ്ഞതോടെ പ്രായമായ മാതാക്കള്‍ മാത്രമുണ്ടായിരുന്ന എടത്വയിലെ മറ്റ് 4 വീട്ടുകളിൽ അവരുടെ മക്കൾ എത്തിയതായി പിന്നീട് എസ്ഐക്ക് വിവരം ലഭിക്കുകയും ചെയ്തു. ഗോപൻ, ശൈലേഷ് കുമാർ, ബിനു, ഗാർഗി തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥരും എസ്ഐക്കൊപ്പം ഉണ്ടായിരുന്നു.

Read More : ബുര്‍ഖയില്ലാതെ, ജീന്‍സും ഷര്‍ട്ടുമിട്ട് സൗദി സ്ത്രീകള്‍ റിയാദിലെ തെരുവുകളില്‍

This post was last modified on September 15, 2019 11:25 am