X

ഈ വര്‍ഷത്തെ നാഷണല്‍ ജ്യോഗ്രാഫിയുടെ ഇന്‍സ്റ്റാഗ്രാമില്‍ വന്ന മികച്ച ചിത്രങ്ങള്‍

ഹൃദയഭേദകമായ ചിത്രങ്ങള്‍

2017ല്‍ നാഷണല്‍ ജ്യോഗ്രഫിയുടെ ഇന്‍സ്റ്റാഗ്രാമില്‍ വന്ന ചിത്രങ്ങളില്‍ ഏറ്റവും പ്രചാരം നേടിയ ചിലത് അതിമനോഹരം എന്ന വിശേഷണത്തിന് അര്‍ഹമാണ്. അതേ സമയം ഹൃദയഭേദകമായ ചിത്രങ്ങളും കൂട്ടത്തിലുണ്ടായിരുന്നു. കാലാവസ്ഥ വ്യതിയാനം ജീവികളില്‍ സൃഷ്ടിക്കുന്ന ഭീതിതമായ അവസ്ഥയുടെ നേര്‍ ഉദാഹരണങ്ങളായി ചില ചിത്രങ്ങള്‍ മാറുന്നു. കാനഡയുടെ വടക്ക് പട്ടിണിമൂലം മെലിഞ്ഞ ധ്രുവക്കരടി ഇഴഞ്ഞു നീങ്ങുന്ന ദൃശ്യം ആരുടെയും കരളലിയിക്കുന്നതാണ്. സോമര്‍സെറ്റ് ഐസ്ലാന്റില്‍ വച്ചാണ് ക്രിസ്റ്റീന മിറ്റെര്‍മിയറും പോള്‍ നിക്ലനും ചേര്‍ന്ന് ഈ നിശ്ചല ചിത്രവും വീഡിയോയും പകര്‍ത്തിയത്. കാലാവസ്ഥ വ്യതിയാനം മൂലം ആ പ്രദേശം ഇപ്പോള്‍ മഞ്ഞുരഹിതമായി കഴിഞ്ഞു. 2017ല്‍ നാഷണല്‍ ജ്യോഗ്രഫിയുടെ ഇന്‍സ്റ്റാഗ്രാമില്‍ പ്രത്യക്ഷപ്പെട്ടതില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് നേടിയ ചില ചിത്രങ്ങള്‍:

1. ക്രിസ്റ്റീന മിറ്റര്‍മിയര്‍ എടുത്ത ചിത്രം. പട്ടിണികൊണ്ട് മെലിഞ്ഞ ധ്രുവക്കരടി. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും ത്രാണിയില്ലാത്തവിധത്തില്‍ അതിന്റെ ആരോഗ്യം ക്ഷയിച്ചിരിക്കുന്നു. സീലുകളാണ് ഇവയുടെ ഇഷ്ടഭക്ഷണം. കരയില്‍ ഏറെനേരം ചിലവഴിക്കാന്‍ ഇവയ്ക്കാവില്ല. കടലിലെ മഞ്ഞില്‍ ഒളിച്ചിരിക്കുന്ന സീലുകള്‍ ഇപ്പോള്‍ അപൂര്‍വമായിരിക്കുന്നു. കാര്‍ബണ്‍ വികിരണം മൂലം കടലിലെ മഞ്ഞ് അപ്രത്യക്ഷമാകുതോടൊപ്പം ധ്രുവക്കരടികളും അന്യം നിന്നുപോയേക്കാം.

2. ജയപ്രകാശ് ബോജന്‍ എടുത്ത ചിത്രം. 2017ലെ നാഷണല്‍ ജ്യോഗ്രഫിക് പിക്ച്ചര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെ ‘ചിത്രം. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഉറാംഗുട്ടനാണ് ചിത്രം ബോജന് ലഭിച്ചത് ഇന്ത്യോനേഷ്യയിലെ ബോര്‍നിയോയില്‍ നിന്നാണ്. വനനശീകരണമാണ് അവയുടെ വംശനാശത്തിന് കാരണമായിക്കൊണ്ടിരിക്കുന്നത്. മുതലകളുള്ള ഒരു നദി കടക്കാന്‍ അവസരം പാര്‍ത്തിരിക്കുകയാണ് ഈ ആ ഉറാംഗുട്ടന്‍.

3. ആമസോണ്‍ മഴക്കാടുകളില്‍ നിന്നും ചാര്‍ലി ഹാമില്‍ട്ട് ജയിംസ് പകര്‍ത്തിയ ചിത്രം, 1.9 ദശലക്ഷം ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചത്. കൗവായി എന്ന കുട്ടി തലയില്‍ ഒരു കുരങ്ങിന്റെ കുട്ടിയുമായി ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നു.

4. കടല്‍ മഞ്ഞില്‍ സ്വകാര്യ നിമിഷങ്ങള്‍ പങ്കിടുന്ന ഈ സീല്‍ കുഞ്ഞുങ്ങളുടെ ചിത്രം ബ്രയാന്‍ സ്‌കെറി പകര്‍ത്തിയതാണ്.

5. ഗാലപാഗോസ് മറൈന്‍ ഇഗ്വാനസ് എന്ന സമുദ്രസഞ്ചാരികളായ പല്ലികളുടെ പുറത്ത് ഒരു ഞണ്ടിരിക്കുന്ന ചിത്രം തോമസ് പെസ്ചാക്ക് എടുത്തതാണ്. കടല്‍പ്പായലാണ് ഇവയുടെ പ്രധാന ഭക്ഷണം. എന്നാല്‍ സമുദ്രജലത്തിലെ ഊഷ്മാവിലുണ്ടാവുന്ന ചെറിയ വ്യതിയാനം പോലും ഇവയുടെ ജീവന്‍ അപഹരിക്കും. കാലവസ്ഥ വ്യതിയാനം മൂലം സമുദ്രജലത്തിന്റെ ഊഷ്മാവിലുണ്ടാവുന്ന വര്‍ദ്ധനയില്‍ ആദ്യം നാമാവശേഷമാവുന്നത് ഈ പല്ലികളായിരിക്കും.

6. കണ്ണും കണ്ണും നോക്കിയിരുന്നാല്‍, എന്നാണ് ഈ ചിത്രത്തിന്റെ അടിക്കുറിപ്പ്. ഒരു ആണ്‍ കൗഗറാണ് (സിംഹത്തിന്റെ രുപമുള്ള ഒരിനം പുലി) കാമറുയടെ ലെന്‍സിലേക്ക് തന്നെ തന്റെ പച്ചകണ്ണുകളാല്‍ തുറിച്ച് നോക്കുന്നത്. തന്റെതായ വികാരങ്ങളും ആവശ്യങ്ങളുമുള്ള വ്യക്തിത്വങ്ങളാണ് ഓരോ മൃഗങ്ങളുമെന്ന് ഛായാഗ്രഹകനായ ഫ്രാന്‍സ് ലാന്റിംഗ് സാക്ഷ്യപ്പെടുത്തുന്നു.

7. മൃഗങ്ങളോടൊപ്പം പ്രകൃതിദൃശ്യങ്ങളും ആകര്‍ഷണിയമായി. 2017 ഓഗസ്റ്റില്‍ നടന്ന സമ്പൂര്‍ണ സൂര്യഗ്രഹണത്തിന്റെ ഈ ദൃശ്യം പകര്‍ത്തിയത് ജിമ്മി ചിന്‍ ജാക്‌സണാണ്.

8. പടിഞ്ഞാറന്‍ സഹാറ പ്രദേശത്തെ സെല്‍വജെം പെക്വാന ദ്വീപുകളില്‍ രൂപം കൊള്ളുന്ന ഈ കൂറ്റന്‍ തിരമാലകള്‍ ആന്‍ഡി മാനാണ് കാമറയിലാക്കിയത്. മുകളില്‍ തിളങ്ങുന്ന മഞ്ഞ് മൂടിയ കൊടുമുടിയുടെ രൂപമാണ് ഈ തിരമാലകള്‍ക്ക്.

 

This post was last modified on December 30, 2017 6:49 pm