X

ഡിസംബര്‍ -29, 1983- ചരിത്രനേട്ടവുമായി സുനില്‍ ഗവാസ്‌കര്‍, രാജീവ് ഗാന്ധിയുടെ ഉജജ്വലവിജയം

ചരിത്രത്തില്‍ ഇന്ന്

1983 ഡിസംബര്‍ 29 ന് ചെന്നൈയില്‍ നടന്ന ഇന്ത്യ-വെസറ്റ് ഇന്‍ഡീസ് ക്രിക്കറ്റ് മത്സരത്തില്‍ വെസറ്റ് ഇന്‍ഡീസിന്റെ മാല്‍കോം മാര്‍ഷല്‍, ആന്‍ഡി റോബര്‍ട്‌സ്, മൈക്കല്‍ ഹോള്‍ഡിങ് എന്നി താരങ്ങളുടെ ആക്രമണത്തെ തകര്‍ത്തുകൊണ്ട് സുനില്‍ ഗവാസ്‌കര്‍ 236 റണ്‍സ് നേടി. ആ നേട്ടം തകര്‍ക്കപ്പെടാതെ 17 വര്‍ഷം നിലനിന്നു.

2001 ല്‍ കൊല്‍ക്കത്തയില്‍ അരങ്ങേറിയ ഇന്ത്യ- ആസ്‌ത്രേലിയ മത്സരത്തില്‍ 281 റണ്‍സ് നേടി ഗവാസ്‌കറിന്റെ റെക്കാര്‍ഡ് ഭേദിച്ചത് വിവിഎസ്‌ ലക്ഷമണനാണ്.

ഇന്ദിരാഗാന്ധിയുടെ ദാരുണമായ അന്ത്യത്തിന് രണ്ട് മാസങ്ങള്‍ക്ക് ശേഷം രാജീവ് ഗാന്ധി തിരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം നേടിയതും 1984ല്‍ ഇതെ ദിവസം തന്നെയാണ്. ‘മിസ്റ്റര്‍ ക്ലീന്‍’ എന്ന പ്രതിഛായുമായി രാജീവ് പിന്നീട് ഇന്ത്യന്‍ പ്രധാനമന്ത്രിയായി.

 

This post was last modified on December 29, 2017 10:28 am