X

നിങ്ങളാരും എന്നോട് ഗുഡ്‌മോണിംഗ് പറയുന്നില്ല, എന്റെ ആപ്പ് നോക്കുന്നില്ല: പാര്‍ട്ടി എംപിമാരോട് മോദി

പാര്‍ലമെന്റില്‍ വരാത്ത എംപിമാരെ കഴിഞ്ഞ ഓഗസ്റ്റില്‍ മോദി താക്കീത് ചെയ്തിരുന്നു അറ്റന്റന്‍സ് കുറവായവര്‍ക്ക് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് തരില്ലെന്ന സൂചനയും മോദി നല്‍കി.

നിങ്ങളാരും എന്നോട് ഗുഡ് മോണിംഗ് പറയുന്നില്ല. ഞാന്‍ എന്നും രാവിലെ നിങ്ങളോട് നമോ ആപ്പില്‍ നമസ്‌തേ പറയാറുണ്ട്. എന്നാല്‍ നാലോ അഞ്ചോ പേര്‍ മാത്രമാണ് ഇതിനോട് പ്രതികരിക്കുന്നത് – പരാതി പറയുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് – ബിജെപി എംപിമാരുടെ യോഗത്തില്‍. ഗുഡ് മോണിംഗ് സന്ദേശങ്ങള്‍ക്കൊപ്പം പ്രധാനപ്പെട്ട വിവരങ്ങളും കൈമാറാറുണ്ട്. നമോ ആപ്പ് വളരെ നല്ലതാണെന്നും താന്‍ ഇത് സ്ഥിരം ഉപയോഗിക്കാറുണ്ടെന്നും കേന്ദ്ര മന്ത്രി എസ് എസ് അലുവാലിയ പറഞ്ഞു.

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ നമോ ആപ്പിലെ വീഡീയോ ചാറ്റിംഗ് സംവിധാനം മോദി ഉപയോഗിച്ചിരുന്നു. ആപ്പ് വഴി എങ്ങനെ പ്രധാനമന്ത്രിയുമായി സംവദിക്കാമെന്നത് സംബന്ധിച്ച് മന്ത്രി ജിതേന്ദ്ര സിംഗ് എംപിമാര്‍ക്ക് വിശദീകരിച്ചുകൊടുത്തു. പാര്‍ലമെന്റില്‍ വരാത്ത എംപിമാരെ കഴിഞ്ഞ ഓഗസ്റ്റില്‍ മോദി താക്കീത് ചെയ്തിരുന്നു അറ്റന്റന്‍സ് കുറവായവര്‍ക്ക് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് തരില്ലെന്ന സൂചനയും മോദി നല്‍കി.

This post was last modified on December 29, 2017 9:46 am

Related Post
Leave a Comment