X

ഡിസംബര്‍ -14, 1911- റൊവാള്‍ഡ് അമുണ്ട്‌സണ്‍ തെക്കെ ധ്രുവത്തിലെത്തിയതിന്റെ തിളക്കമുളള ദിനം

ചരിത്രത്തില്‍ ഇന്ന്

1911-ല്‍ ഈ ദിവസം നോര്‍വെക്കാരനായ പര്യവേക്ഷകന്‍ റൊവാള്‍ഡ് അമുണ്ട്സണ്‍ തന്റെ നാല് കൂട്ടാളികള്‍ക്കൊപ്പം തെക്കേ ധ്രുവത്തിലെത്തി. അയാളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നവരേക്കാള്‍ ഏതാനും അടി മുമ്പെ എത്തിയ അമണ്ട്സണ്‍ തെക്കേ ധ്രുവത്തിലെത്തിയ ആദ്യത്തെയാളായി.

ഒരു മാസത്തിനുശേഷം തെക്കേ ധ്രുവത്തിലേക്കുള്ള സമാനമായ ശ്രമത്തില്‍ ബ്രിട്ടീഷുകാരനായ പര്യവേക്ഷകന്‍ റോബര്‍ ഫാല്‍ക്കന്‍ സ്‌കോട് മരിച്ചു. സ്‌കോട്ടിന്റെയും സംഘത്തിന്റെയും മരണം അമുണ്ട്സന്റെ നേട്ടത്തിന്റെ തിളക്കം കുറച്ചു. തെക്കേ ധ്രുവത്തിലെ പരീക്ഷണ ശാലയ്ക്ക് അമുണ്ട്സണ്‍-സ്‌കോട് കേന്ദ്രമെന്ന് പേരിട്ടു.

ചന്ദ്രോപരിതലത്തില്‍ നടന്ന 12 പേരില്‍ ഹാരിസണ്‍ ഷ്മിറ്റും യൂജിന്‍ സെര്‍നാനും ചന്ദ്രോപരിതലത്തില്‍ നടന്ന അവസാനത്തെ മനുഷ്യരായി. 1972 ഡിസംബര്‍ 14-ന്നായിരുന്നു അത്.

 

 

This post was last modified on December 14, 2017 12:53 pm