X

1952, ജനുവരി 3, കുടുംബാസുത്രണ പദ്ധതി ആരംഭിച്ച ലോകത്തിലെ ആദ്യരാജ്യമായി മാറി ഇന്ത്യ

ചരിത്രത്തില്‍ ഇന്ന്‌

1952 ജനുവരി 3 : ലോകത്താദ്യമായി കുടുംബാസൂത്രണ പദ്ധതി തുടങ്ങിയ രാജ്യമായി മാറി ഇന്ത്യ. ആദ്യം, ജനനനിരക്ക് കുറയ്ക്കുകയും ദേശീയ സമ്പദ് രംഗത്തിനനുസരിച്ച് ജനസംഖ്യ സന്തുലിതമാക്കുകയുമായിരുണ് ലക്ഷ്യം. ക്രമേണ, ജനസംഖ്യ നിയന്ത്രണത്തില്‍ നിന്നും ജനസംഖ്യ സ്ഥിരതയിലേക്ക് ശ്രദ്ധ മാറ്റി. പിന്നീട്, മാതൃ, ശിശു മരണ നിരക്കുകള്‍ കുറയ്ക്കാന്‍ കുടുംബാസൂത്രണ പദ്ധതി ഒരുപാധിയായി കണ്ടതോടെ, അതിനെ മാതൃ, ശിശു ആരോഗ്യപദ്ധതിയുമായി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ കുടുംബാസൂത്രണത്തിന് ദീര്‍ഘമായ ചരിത്രമുണ്ട്. 1925-ല്‍ ബോംബെയില്‍ ഡോക്ടര്‍ രഘുനാഥ് ധോണ്ടോ കാര്‍വേയാണ് ആദ്യമായി ഒരു കുടുംബാസൂത്രണ ക്ലിനിക് തുടങ്ങിയത്. 1930-ല്‍ മൈസൂര്‍ സര്ക്കാര്‍ സംസ്ഥാനത്ത് കുടുംബാസൂത്രണ ക്ലിനിക്കുകള്‍ സ്ഥാപിക്കാന്‍ ഉത്തരവിറക്കി. 1932-ല്‍ മദ്രാസ് സര്‍ക്കാര്‍ പ്രസിഡന്‍സിയില്‍ ജനന നിയന്ത്രണ ക്ലിനിക്കുകള്‍ തുറന്നു.