ലോകത്തിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ ഗൊറില്ല എന്ന് വിശ്വസിക്കപ്പെടുന്ന 60 കാരിയായ വില, യുഎസിയിലെ സാന്‍ ഡിയാഗോ സൂ സഫാരി പാര്‍ക്കില്‍ വ്യാഴാഴ്ച അന്തരിച്ചു. അഞ്ച് തലമുറകളുടെ അമ്മയാണ് വിലയെന്ന് മൃഗശാല അധികൃതര്‍ ട്വീറ്റ് ചെയ്തു. ഗൊറില്ലകളുടെ സാധാരണ ആയുര്‍ദൈര്‍ഘ്യം 35 മുതല്‍ 40 വര്‍ഷം വരെയാണെങ്കിലും വിലയ്ക്ക് കഴിഞ്ഞ ഒക്ടോബറില്‍ 60 വയസ് തികഞ്ഞിരുന്നു.
കുടംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് വില അന്തരിച്ചതെന്ന് സാന്‍ ഡിയാഗോ സൂ സഫാരി പാര്‍ക്ക് അറിയിച്ചു. വിലയുമായുള്ള നിമിഷങ്ങള്‍ പങ്കുവെക്കുകയാണ് അതിന്റെ ആരാധകര്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍. 1957ല്‍ കോംഗോയിലാണ് വില ജനിച്ചതെന്നാണ് അനുമാനിക്കപ്പെടുന്നത്. പീന്നീട് അതിനെ അമേരിക്കയിലേക്ക് കൊണ്ടുവരികയും സാന്‍ ഡിയാഗോ സൂവില്‍ ആദ്യം പാര്‍പ്പിക്കുകയും ചെയ്തു. പിന്നീടാണ് സഫാരി പാര്‍ക്കിലേക്ക് മാറ്റിയത്. നിരവധി ഗൊറില്ലകള്‍ക്ക് ഗര്‍ഭപാത്ര ദാനത്തിലൂടെ വില ജന്മം നല്‍കിയിരുന്നു.
Leave a Comment