X

ആംഗ്യ ഭാഷയില്‍ ആശയ വിനിമയം നടത്തിയിരുന്ന കോകോ ഗറില്ല വിടവാങ്ങി

ഇംഗ്ലീഷില്‍ സംസാരിച്ചാല്‍ വേഗം മനസിലാക്കുമായിരുന്നു കോകോയ്ക്ക് 2000 ഇംഗ്ലീഷ് വാക്കുകള്‍ വരെ തിരിച്ചറിയാന്‍ ആകുമായിരുന്നു

ആംഗ്യഭാഷ പഠിച്ചെടുത്ത്, ആ ഭാഷയില്‍ സംവദിച്ച്, നിരവധി ആരാധകരെ നേടിയ കോകോ ഗറില്ല ഇനിയില്ല. 46 വയസ് പ്രായമുള്ള പെണ്‍ ഗറില്ലയ്ക്ക് ഉറക്കത്തിനിടെയാണ് ശ്വാസം നിലച്ചത്. ഗറില്ല ഫൗണ്ടേഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെയാണ് കോകോ ഗറില്ലയുടെ മരണം ലോകം അറിഞ്ഞത്.

‘ഗറില്ല ജന്തുവിഭാഗത്തില്‍ ഏറ്റവും ബുദ്ധിയും സ്‌നേഹവും നിറഞ്ഞവളായിരുന്നു കോകോ. ആംഗ്യ ഭാഷ പഠിച്ചെടുത്ത് സഹജീവികളായ കൂട്ടുകാരുടെ വക്താവായി അവള്‍. ആരെയും അതിശയിപ്പിക്കുന്ന സ്വഭാവരീതികള്‍… കോകോ, നിന്നെ മിസ് ചെയ്യുന്നു…‘ എന്നായിരുന്നു ഗറില്ല ഫൗണ്ടേഷന്റെ സ്‌നേഹക്കുറിപ്പ്.

1971-ല്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ കാഴ്ചബംഗ്ലാവിലാണ് കോകോ ജനിച്ചത്. ചെറിയ പ്രായത്തില്‍ തന്നെ ആശയവിനിമയം പഠിച്ചെടുത്തു. 1974-ല്‍ ഗറില്ല ഫൗണ്ടേഷന്‍ രൂപീകരിച്ച സമയത്ത്, കോകോയെ സ്റ്റാന്‍ഫോഡില്‍ എത്തിച്ചു. ഈ സംഘടനക്ക് ഒപ്പമായിരുന്നു അവളുടെ ജീവിതം.

കുഞ്ഞ് ഗറില്ലകള്‍ക്ക് അമ്മയുടെ സ്‌നേഹം പകരാന്‍ മിടുക്കിയായിരുന്നു കോകോ. തനിക്കൊപ്പം വളര്‍ന്ന ഒരു കുഞ്ഞന്‍ ഗറില്ലയെ, മകനെ പോലെ ആയിരുന്നു കോകോ കരുതിയിരുന്നത്. സ്‌നേഹമായിരുന്നു അവളുടെ ഭാവമെന്നും ഗറില്ല ഫൗണ്ടേഷന്‍ ഓര്‍ക്കുന്നു. ഫ്രെഡ് റോജേര്‍സ് (Fred Rogers), റോബിന്‍ വില്യംസ് (Robin williams) തുടങ്ങി സെലിബ്രിറ്റി ആരാധകര്‍ നിരവധി ഉണ്ടായിരുന്നു കോകോയ്ക്ക്. ആംഗ്യ ഭാഷയില്‍ അവരോട് സംസാരിക്കാനും മിടുക്കിയായിരുന്നു ഈ ഗറില്ല.

ഇംഗ്ലീഷില്‍ സംസാരിച്ചാല്‍ വേഗം മനസിലാക്കുമായിരുന്നു കോകോയ്ക്ക് 2000 ഇംഗ്ലീഷ് വാക്കുകള്‍ വരെ തിരിച്ചറിയാന്‍ ആകുമായിരുന്നു. ഒരുപക്ഷെ, ഗറില്ലകള്‍ക്ക് ആരാധകര്‍ ഉണ്ടായത് പോലും കോക്കോയുടെ പ്രശസ്തിയോടെ ആണെന്ന് ഫൗണ്ടേഷനും സമ്മതിക്കുന്നു.

നാഷണല്‍ ജോഗ്രഫിക് ചാനലില്‍ പലവട്ടം പ്രത്യക്ഷപ്പെട്ടിട്ടുണ്ട് കോക്കോ. നിരവധി ഡോക്യുമെന്ററികളും കോയോയെക്കുറിച്ചുണ്ട്. ഒരു കണ്ണാടിക്ക് മുന്നില്‍ നിന്ന് തനിയെ എടുത്ത ചിത്രമായിരുന്നു കോകോയെ പ്രസിദ്ധയാക്കിയത്. വിട പറഞ്ഞെങ്കിലും കോകോയുടെ ഓര്‍മ്മകള്‍ നിലനിര്‍ത്തി, ഗറില്ല സംരക്ഷണ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ഒരുങ്ങുകയാണ് ഫൗണ്ടേഷന്‍.

പെറുവിലെ മഴവില്‍ മലയെ ടൂറിസം നശിപ്പിക്കുമോ?

കൊച്ചിയിലെ പരദേശി ജൂതരുടെ അവസാന തലമുറ

‘അതൊരു ശവപറമ്പാണ്, കമ്മ്യൂണിസ്റ്റ് സ്മാരകങ്ങളുടെ സെമിത്തേരി’!

മെസിയുടെ ഓട്ടോഗ്രോഫ് വാങ്ങാന്‍ ആലപ്പുഴയില്‍ നിന്നും സൈക്കിള്‍ ചവിട്ടി റഷ്യയിലേക്ക്; ക്ലിഫിന്‍, നിങ്ങളാണ് താരം

ലങ്ക: കണ്ണും മനവും കവരുന്ന രാവണ രാജ്യം

 

This post was last modified on June 26, 2018 2:57 pm