ന്യൂയോര്‍ക്കുകാരനായ ഗാര്‍ലന്‍ഡ് എലിയട്ട് എന്ന അപ്പൂപ്പന്റെ അന്ത്യാഭിലാഷം കേട്ടാല്‍ ആരും ഒന്ന് അമ്പരക്കും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇംപീച്ച് ചെയ്യപ്പെടണമെന്നായിരുന്നു ഈ 75കാരന്റെ ആഗ്രഹം. ഒടുവില്‍ മരണക്കിടക്കയില്‍ വച്ച് ട്രംപിനെ ഇംപീച്ച് ചെയ്‌തെന്ന് പറഞ്ഞപ്പോഴാണ് ഇദ്ദേഹം മരിച്ചത്.
ട്രംപ് പ്രസിഡന്റായ അന്ന് മുതല്‍ ഗാര്‍ലന്‍ഡ് അസ്വസ്ഥനായിരുന്നെന്ന് ഭാര്യ തെരേസ പറയുന്നു. മരണക്കിടക്കയിലും ഇദ്ദേഹം അസ്വസ്ഥത പ്രകടിപ്പിച്ചു. ഈ അവസ്ഥയിലാണ് ഭാര്യ തെരേസ തന്നെ ട്രംപിനെ ഇംപീച്ച് ചെയ്‌തെന്ന് ഇദ്ദേഹത്തോട് കള്ളം പറഞ്ഞത്. അതോടെ അദ്ദേഹത്തിന്റെ അസ്വസ്ഥതകള്‍ മാറുകയും ഏറെ സന്തുഷ്ടനാകുകയും ചെയ്തു. വാര്‍ത്ത അറിഞ്ഞ് അധികം വൈകാതെ അദ്ദേഹം മരിക്കുകയും ചെയ്തു.
കിടപ്പിലായെങ്കിലും സംസാരിക്കാന്‍ സാധിക്കുന്നതുവരെ ട്രംപിനെ ചീത്തപറയലായിരുന്നു ഇദ്ദേഹത്തിന്റെ രീതി. അദ്ദേഹം ഒന്നു സന്തോഷിച്ചോട്ടെ എന്ന് കരുതിയാണ് നുണ പറഞ്ഞതെന്ന് തെരേസ വിശദീകരിക്കുന്നു.
This post was last modified on April 22, 2017 12:02 pm
Leave a Comment