X

ബീഫ് കൈവശം വച്ചെന്നാരോപിച്ച് ഡല്‍ഹിയില്‍ ട്രെയിന്‍ യാത്രികനെ കുത്തിക്കൊന്നു

രണ്ടുപേര്‍ക്ക് പരിക്കേറ്റു

ബീഫ് കൈവശംവച്ചെന്നാരോപിച്ച് ഡല്‍ഹിയില്‍ ട്രെയിന്‍ യാത്രികനെ കുത്തിക്കൊന്നു. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന സഹോദരന്മാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. മത്തൗര ട്രെയിനില്‍ വച്ചായിരുന്നു സംഭവം. ഹരിയാനയിലെ ബല്ലഭ്ഗഡ് സ്വദേശികളാണ് ആക്രമണത്തിന് ഇരകളായത്.

ഈദ് പെരുന്നാളിന്റെ ഭാഗമായി ഡല്‍ഹിയിലെ തുഗ്ലക്ബാദില്‍ നിന്നും സാധനങ്ങളും വാങ്ങി വീട്ടിലേക്കു മടങ്ങുംവഴിയാണ് ഇവര്‍ ആക്രമണത്തിന് ഇരകളായതെന്നു പൊലീസ് പറയുന്നു. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു ഇങ്ങനെയൊരു അനിഷ്ടസംഭവം നടന്നത്.

ഇവരുടെ കൈവശം ബീഫ് ഉണ്ടെന്നാരോപിച്ച് ഒരുസംഘം യാത്രക്കാര്‍ ബഹളം ഉണ്ടാക്കി. ഈ തര്‍ക്കം മൂര്‍ച്ഛിക്കുകയും മൂവരെയും കത്തികൊണ്ട് ആക്രമിക്കുകയുമായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാള്‍ മരണമടഞ്ഞു. ഇരകളായവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നാണു പൊലീസ് പറയുന്നത്.