X

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: രാംനാഥ് കോവിന്ദ് പത്രിക സമര്‍പ്പിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയവര്‍ക്കൊപ്പമാണ് കോവിന്ദ് പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്.

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ന്യൂഡല്‍ഹിയില്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ അനൂപ് മിശ്രയ്ക്കാണ് രാംനാഥ് കോവിന്ദ് പത്രിക സമര്‍പ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയവര്‍ക്കൊപ്പമാണ് കോവിന്ദ് പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. അകാലിദള്‍ നേതാവ് പ്രകാശ് സിംഗ് ബാദല്‍,
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി,  തുടങ്ങിയവരും കോവിന്ദിനെ അനുഗമിച്ചിരുന്നു.

നാല് സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമാണ് കോവിന്ദിന്റെ പേര് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ മീര കുമാര്‍ 27ന് പത്രിക സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്. മീര കുമാറിനെ പിന്തുണച്ചുകൊണ്ടുള്ള ഒപ്പ് ശേഖരണം നടന്നുവരുകയാണ്. ആം ആദ്മി പാര്‍ട്ടി മീര കുമാറിനെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്‍സിപിയും മീര കുമാറിനെ പിന്തുണയ്ക്കുമെന്നാണ് എന്‍സിപിയും ജൂലായ് 17നാണ് വോട്ടെടുപ്പ്. 20ന് ഫലപ്രഖ്യാപനം നടത്തും. ജൂലായ് 24നാണ് രാഷ്ട്രപതി സ്ഥാനത്ത് പ്രണബ് മുഖര്‍ജിയുടെ കാലാവധി പൂര്‍ത്തിയാകുന്നത്.

This post was last modified on June 23, 2017 1:00 pm