X

പണം തിരികെ വാങ്ങില്ലെന്നു മോഹന്‍ ലാല്‍; ലാല്‍ പറയുന്ന കാര്യത്തിന് ചെലവഴിക്കാമെന്ന് സര്‍ക്കാര്‍

അഴിമുഖം പ്രതിനിധി

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മോഹന്‍ ലാലിനെ സന്ദര്‍ശിച്ചു. ഇന്നു രാവിലെ തേവരയിലുള്ള വസതയില്‍ എത്തിയാണ് മോഹന്‍ ലാലുമായി ഇവര്‍ കൂടിക്കാഴ്ച്ച നടത്തിയത്. ലാലിസവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായത്. എന്നാല്‍ ലാലിസത്തിനു വാങ്ങിയ തുക തിരച്ചയച്ച നടപടിയില്‍ ഉറച്ചു നില്‍ക്കുന്നതായി മോഹന്‍ ലാല്‍ പറഞ്ഞു. തിരിച്ചയച്ച പണം തിരികെ വാങ്ങില്ലെന്ന തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്നും മോഹന്‍ ലാല്‍ സര്‍ക്കാരിനെ അറിയിച്ചു.

സര്‍ക്കാരിനും ഈ തുക തിരികെ സ്വീകരിക്കാന്‍ ബുദ്ധിമുട്ടുള്ള സാഹചര്യത്തില്‍ പണം മറ്റു പദ്ധതികള്‍ക്ക് വിനിയോഗിക്കാനാണ് തീരുമാനം. ഏതു പദ്ധതിക്ക് തുക വിനിയോഗിക്കണമെന്ന് മോഹന്‍ ലാല്‍ തീരുമാനിക്കുമെന്നും അതു സംബന്ധിച്ച ഒരു രൂപരേഖ തയ്യാറാക്കാമെന്ന് നടന്‍ സമ്മതിച്ചതായും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ഇന്നു രാവിലെ എഴുമണിക്കായിരുന്നു ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരും മോഹന്‍ ലാലിനെ സന്ദര്‍ശിക്കാനെത്തിയത്. ബെന്നി ബഹനാന്‍ എം എല്‍ എ യും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. പതിനഞ്ചു മിനിട്ടോളം ഇവര്‍ സംസാരിച്ചു.

This post was last modified on December 27, 2016 2:41 pm

Related Post
Leave a Comment