X

മുലകണ്ടാല്‍ സമനില തെറ്റുന്ന മലയാളികളോട്

അതുകൊണ്ട് ഗൃഹലക്ഷ്മി, ഇപ്പോള്‍ പ്രചാരത്തില്‍ നിങ്ങളുടെ അവസരമാണ്, അത് ഒരു പരിധിവരെ നിങ്ങള്‍ വിജയിക്കുകയും ചെയ്തിരിക്കുന്നു.

വിഗ്രഹവത്കരിക്കപ്പെട്ട മുലകള്‍. നൂറ്റാണ്ടുകളായി, ചരിത്രത്തിലുടനീളം മലയാളിസ്ത്രീ തന്റെ മുലകള്‍ മറയ്ക്കണോ വേണ്ടയോ എന്നത്-ഒറ്റപ്പെട്ടതെങ്കിലും വിജയിച്ച ആ ലഹളയില്‍ ഒഴികെ – എല്ലായ്പ്പോഴും പുരുഷന്മാരുടെ നിയന്ത്രണത്തിലായിരുന്നു.

പ്രിയ സുഹൃത്തുക്കളേ, പറയുന്നതില്‍ ക്ഷമിക്കണം, നമ്മള്‍ എല്ലാം ജനിച്ചത് സസ്തനഗ്രന്ഥികളുമായിട്ടാണ്. ഒരു സ്ത്രീ അത് മാസികയുടെ കവര്‍ പേജില്‍ തുറന്നുകാണിക്കുന്നതില്‍ കേമത്തരമായിട്ടോ ആക്ഷേപാര്‍ഹമായിട്ടോ ഒന്നുമില്ല. ഞാനതിന്റെ രണ്ടുവശങ്ങളും കാണുന്നു, പ്രചാരം വര്‍ദ്ധിപ്പിക്കാന്‍ പറ്റിയ നല്ല ചിത്രമാണത്, ജിമിക്കി കമ്മലോ പ്രിയയുടെ പുരികംകൊണ്ടുള്ള കഥകളിയോ പോലെ (വ്യക്തിപരമായി ഞാനത് ആസ്വദിച്ചിട്ടുണ്ട്), ശരിയോ തെറ്റോ ആയ കാരണങ്ങളാല്‍ നമ്മള്‍ മലയാളികള്‍- മലയാളിസ്ത്രീകള്‍ എന്നുതന്നെ ഞാന്‍ പറയും- അതിന് പ്രചാരം കൊടുക്കുന്നു. ഇത്തരത്തിലുള്ള ഒരു ചിത്രം കവര്‍ ചിത്രമെന്ന നിലയില്‍ വരുമ്പോള്‍ പുസ്തകത്തട്ടുകളില്‍നിന്ന് വേഗംതന്നെ വിറ്റുപോകും.

അതു നല്കുന്ന സന്ദേശത്തിന്റെയോ അല്ലെങ്കില്‍ അതിന്റെ കുറവുകളുടെ കാര്യമോ? മുല പ്രദര്‍ശിപ്പിക്കുന്ന സ്ത്രീയുടെ ധൈര്യം ഞാന്‍ ഇഷ്ടപ്പെടുന്നു. എതിര്‍ത്തും അനുകൂലിച്ചും കൂട്ടമായി വരുന്ന ശബ്ദങ്ങള്‍ എന്നെ ആശങ്കപ്പെടുത്തുകയും ചെയ്യുന്നു. തങ്ങളുടെ കര്‍തൃത്വം ഉറപ്പിക്കാനായി മെന്‍സ്ട്ര്വല്‍ പാഡുകളും കപ്പുകളും ഇപ്പോള്‍ മുലകളും പ്രദര്‍ശിപ്പിക്കുന്ന ധാരാളം സ്ത്രീകളുണ്ട്. ആ കവര്‍ പേജ്, മോഡലിന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തീര്‍ച്ചയായും കൊടുക്കുന്നുണ്ടാവും, പക്ഷേ, ആ ചിത്രത്തിന്റെ നിര്‍മ്മാണവും നിയന്ത്രണവും, ഉപഭോഗം പ്രത്യേകിച്ചും, ഒരു കര്‍തൃത്വപദവിയും സ്ത്രീകള്‍ക്കു നല്കുന്നില്ല.

മുല മറച്ച് പിടിക്കുന്ന യാഥാസ്ഥിതികത്വത്തില്‍ നിന്ന് എന്റെ കേരളം എന്നാണ് രക്ഷപ്പെടുക? ജയശ്രീ മിശ്ര ചോദിക്കുന്നു

വ്യക്തിപരമായ കാര്യം പറയുമ്പോള്‍, ഗാരോ ഹില്‍സിലാണ് എന്റെ ചെറുപ്പത്തില്‍ ഞാന്‍ അമ്മയായത്. അവിടെ തൊഴിലാളികളായ സ്ത്രീകള്‍ മുലയൂട്ടാന്‍ സൌകര്യമുള്ള ഏതെങ്കിലും സ്ഥലത്ത് പടിഞ്ഞിരിക്കുന്നത് ധാരാളം കണ്ടിട്ടുണ്ട്. അവിടെ തുറിച്ചുനോട്ടങ്ങളോ, പുരികം വളയ്ക്കലോ, മോശമായ സംസാരമോ, മുലയൂട്ടലിനെ പ്രതിയുള്ള വിലക്കുകളോ ഒന്നുംതന്നെയില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മുലയൂട്ടല്‍ ഒരു സവിശേഷ സംഭവം ഒന്നുമല്ലായിരുന്നു. അതൊരു രാഷ്ട്രീയ പ്രസ്താവന അല്ലായിരുന്നു, കാമജനകമായ കാഴ്ച അല്ലായിരുന്നു, വിപ്ലവപ്രവര്‍ത്തനവും അല്ലായിരുന്നു. ആ അമ്മമാര്‍, കവര്‍ ചിത്രത്തിലെ സ്ത്രീയുടേതുപോലെ ആകര്‍ഷകത്വമുള്ളവരായിരുന്നില്ല, അവര്‍ കഠിനപ്രയത്നത്താല്‍ ക്ഷീണിതരും മടുപ്പനുഭവിക്കുന്നവരും ആയിരുന്നു.

മറയില്ലാതെ ‘മുല കൊടുത്ത’ ജിലു ജോസഫിനും ഗൃഹലക്ഷ്മിക്കും കുട്ടിയുടെ മാതാപിതാക്കള്‍ക്കും എതിരെ പരാതി

രണ്ടു മക്കളെ മുലയൂട്ടുന്നത് വേദനാജനകവും മടുപ്പുളവാക്കുന്നതുമായ പ്രക്രിയയായി എനിക്കും തോന്നിയിട്ടുണ്ട്. മാതൃത്വത്തിന്റെ ഒരു മോഹന നിര്‍വാണവും മുലയൂട്ടല്‍പ്രക്രിയയില്‍ ഒരിടത്തുമില്ല. തെറ്റായ എല്ലാ ഇടങ്ങളിലും അതൊരു വേദനാജനകമായ പ്രക്രിയയായിരുന്നു. അതുകൊണ്ടുതന്നെ മുലകളെ പ്രതി നാം ഉണ്ടാക്കിവെച്ച ഈ വിഗ്രഹവത്കരണം എനിക്ക് മനസ്സിലാവുന്നേയില്ല. ആ ചിത്രത്തില്‍ ശാക്തീകരണത്തിന്റേതായ ഒന്നുംതന്നെ വ്യക്തിപരമായി എനിക്ക് കാണാന്‍ കഴിയുന്നില്ല. അത് തീവ്രവിപ്ലവകരവുമല്ല. ജാതി-മതപരമായ അടയാളങ്ങള്‍ അവരുടെ ശരീരത്തില്‍ ഉണ്ടെങ്കിലും അത് ആക്ഷേപകരവുമല്ല. ക്രിസ്ത്യാനിയോ മുസ്ലീമോ ആയ മുലയൂട്ടുന്ന സ്ത്രീ കൂടുതല്‍ ദ്വേഷത്തിനും ആക്ഷേപത്തിനും കാരണമായേനെ എന്നതിനാല്‍ ആ അടയാളങ്ങള്‍ സുരക്ഷിതമായ തെരഞ്ഞെടുപ്പാണെന്ന് ‍ഞാന്‍ കരുതുന്നു.

മുലക്കരത്തിനെതിരെ മുല ഛേദിച്ച നങ്ങേലി; രോഹിതിന് സമര്‍പ്പിച്ച് ഒരു ചിത്രകഥ

അതുകൊണ്ട് ഗൃഹലക്ഷ്മി, ഇപ്പോള്‍ പ്രചാരത്തില്‍ നിങ്ങളുടെ അവസരമാണ്, അത് ഒരു പരിധിവരെ നിങ്ങള്‍ വിജയിക്കുകയും ചെയ്തിരിക്കുന്നു. പക്ഷേ, ആ ചിത്രത്തെ നിയന്ത്രിക്കുന്ന സ്ത്രീകള്‍ എവിടെ എന്ന് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാരണം, സത്യസന്ധമായി പറഞ്ഞാല്‍ ആരെയും ഞാന്‍ കാണുന്നില്ല!

തുറിച്ചുനോട്ടം നിര്‍ത്താനുള്ള വിപ്ലവമാണിതെന്നു മാത്രം പറയരുത്, പ്ലീസ്

ബബിത മറീന ജസ്റ്റിന്‍

എഴുത്തുകാരിയും ചിത്രകാരിയും ആയ ബബിത സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനവും കല്പിതസര്‍വകലാശാലയുമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് സയന്‍സ് ആന്റ് ടെക്നോളജിയില്‍ റീഡറാണ്

More Posts

This post was last modified on March 2, 2018 11:32 am