X

യത്തീംഖാനയിലെ കുട്ടികള്‍ നേരിട്ടതു ക്രൂരമായ ബലാത്സംഗമെന്നു പി കെ ശ്രീമതി എംപി

നഗ്നചിത്രങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തി പലതവണയായി കുട്ടികളെ പീഡിപ്പിച്ചു

വയനാട് യത്തീംഖാനയിലെ വിദ്യാര്‍ത്ഥികളായ കുട്ടികള്‍ അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടിരുന്നതായി പി കെ ശ്രീമതി എംപി. പീഡിപ്പിക്കപ്പെട്ട കുട്ടികള്‍ തന്നെ ഇക്കാര്യം തന്നോടു പറഞ്ഞതായി പി കെ ശ്രീമതി അറിയിച്ചു. കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും പിന്നീട് ഈ ചിത്രങ്ങള്‍ കാണിച്ചു പീഡനം തുടര്‍ന്നെന്നും ശ്രീമതി പറഞ്ഞു. പൊലീസിന്റെ സമയോചിത ഇടപെടലാണു കുറ്റവാളികളെ പിടികൂടാന്‍ സഹായിച്ചത്.
എട്ടാം ക്ലാസിലും ഒമ്പതാം ക്ലാസിലും പഠിക്കുന്ന കുട്ടികളെയാണു പീഡിപ്പിച്ചത്. അതിക്രൂരമായ രീതിയിലാണ് ഇവര്‍ പീഡിപ്പിക്കപ്പെട്ടത്. പ്രകൃതിവിരുദ്ധ പീഡനത്തിനും കുട്ടികളെ വിധേയരാക്കി. ഇവരുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഇതു കാണിച്ചു ഭീഷണിപ്പെടുത്തി പ്രതികള്‍ പിന്നീടു കുട്ടികളെ പലതവണയായി ഉപയോഗിച്ചിരുന്നത്. ഇവര്‍ പറയുന്നിടത്തെല്ലാം ചെല്ലേണ്ട അവസ്ഥയിലായിരുന്നു കുട്ടികള്‍. തങ്ങള്‍ക്കു സംഭവിച്ച കാര്യങ്ങള്‍ തുറന്നു പറയാന്‍ പോലും പറ്റാത്തയത്ര കടുത്ത മാനസികാവസ്ഥയിലാണു കുട്ടികള്‍ ഇപ്പോള്‍ ഉള്ളതെന്നും പി കെ ശ്രീമതി പറഞ്ഞു.
പൊലീസ് പ്രതികളെ പിടികൂടിയ ശേഷം നടത്തിയ തിരിച്ചറിയല്‍ പരേഡിനിടയില്‍ പോലും കുട്ടികള്‍ക്കു നേരെ ഇവര്‍ ഭീഷണി ഉയര്‍ത്തി. പ്രതികളിലൊരാള്‍ തിരിച്ചറിയല്‍ പരേഡിനിടയില്‍ കൈക ഉയര്‍ത്തി ആംഗ്യം കാണിച്ചു കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ പോലും പ്രതികള്‍ക്കു കഴിഞ്ഞത് ഞെട്ടിക്കുന്നതായും പി കെ ശ്രീമതി പറഞ്ഞു.
അനാഥരായ കുട്ടികള്‍ പാര്‍ക്കുന്ന യത്തീഖാനയില്‍ വേറെയും കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നന്വേഷിക്കണമെന്നും എം പി പറഞ്ഞു.

This post was last modified on March 7, 2017 12:45 pm