X

അച്ഛനുംഅമ്മയുമില്ല, വാസം ഒറ്റയ്ക്ക്, വിറക് വിറ്റ് ഉപജീവനം കണ്ടെത്തുന്നു, സ്‌കൂളില്‍ മുടങ്ങാതെ എത്തുകയും ചെയ്യുന്ന 11-കാരി

അനാഥയാണ്. ഒറ്റയ്ക്ക് വസിക്കുന്നു. വിറക് വിറ്റ് ഉപജീവനമാര്‍ഗം കണ്ടെത്തുന്നു. മുടങ്ങാതെ സ്‌കൂളില്‍ പഠിക്കാന്‍ പോകുന്നുമുണ്ട് ആദിവാസിയായ സോംബരി സബര്‍ എന്ന ഈ പതിനൊന്നുകാരി. രാത്രി പഠിക്കുന്നത് മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലും.

‘സോംബരി ചെറിയൊരു അത്ഭുതമാണ്. സോംബരി വളരെ കുഞ്ഞായിരുന്നപ്പോള്‍ തന്നെ ക്ഷയരോഗം ബാധിച്ച് അമ്മ മരിച്ചു. ഒരു മാസം മുമ്പ് അച്ഛനും. അവളെ ഏറ്റെടുക്കാന്‍ ഒരു ബന്ധുവും മുന്നോട്ടു വന്നില്ല. ഇന്ദിരാ ആവാസ് യോജന പ്രകാരം ലഭിച്ച വീട്ടിലാണ് അവള്‍ വസിക്കുന്നത്. അഞ്ചാംക്ലാസില്‍ പഠിക്കുന്ന അവള്‍ എല്ലാ ദിവസും സ്‌കൂളില്‍ എത്തുന്നുണ്ട്,’ സോംബരിയുടെ അദ്ധ്യാപകന്‍ അനില്‍ റായ് പറയുന്നു.

ഞാന്‍ പഠിക്കണമെന്നത് എന്റെ അച്ഛന്റെ സ്വപ്‌നമായിരുന്നു, സോംബരി പറയുന്നു. ഝാര്‍ഖണ്ഡിലെ ഗാഡ്‌സിലയിലാണ് സോബരിയുടെ വീട്.

കൂടുതല്‍ വായിക്കാന്‍

http://www.hindustantimes.com/ranchi/orphaned-tribal-girl-lives-alone-sells-firewood-but-never-skips-classes/article1-1356143.aspx 

This post was last modified on June 9, 2015 4:34 pm

Related Post
Leave a Comment