X

ക്രിക്കറ്റ്‌ ദൈവത്തെ ബ്രാന്‍ഡ്‌ അംബാസിഡറാക്കി ഓക്സിജന്‍ പണസഞ്ചി

ന്യൂ ടെക്ക്/രഘു സക്കറിയാസ്

സച്ചിന്‍ ടെണ്ടുല്‍ക്കറെ ബ്രാന്‍ഡ്‌ അംബാസിഡര്‍ ആക്കി  ഓക്സിജന്‍ സര്‍വീസസ് ഇന്ത്യയില്‍ അവരുടെ വാലെറ്റ് (പണം സൂക്ഷിക്കല്‍) സര്‍വീസ് ആരംഭിച്ചിരിക്കുന്നു. പണം കൈമാറാനും ബില്ലുകള്‍ എളുപ്പത്തില്‍ അടയ്ക്കുന്നതിനുമായുള്ള ഒരു സമഗ്ര അപ്ളിക്കേഷന്‍ ആണ് ഓക്സിജന്‍ വാലെറ്റ്.

മൊബൈല്‍ റീചാര്‍ജിനായി അടുത്തുള്ള കടയിലേക്കും വൈദ്യുതി ബില്‍ അടയ്ക്കുവാനായി എല്ലാ മാസവും ഇലക്‌ട്രിസിറ്റി ഓഫീസിലേക്കും ഓടാതെ തന്നെ ഇവയൊക്കെ അടയ്ക്കുവാന്‍ സാധിക്കുന്ന ഓണ്‍ലൈന്‍ മാര്‍ഗങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ നിങ്ങളുടെ ഒരു സുഹൃത്തിന് കഴിഞ്ഞ ആഴ്ചയിലെ ഭക്ഷണത്തിന്റെ ചിലവോ നിങ്ങള്‍ ഒരുമിച്ചു കണ്ട സിനിമ ടിക്കറ്റിന്റെ ചിലവോ തിരിച്ച് അയാളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുവാന്‍ ബാങ്ക് അക്കൗണ്ട്‌ വഴി ആദ്യമായി ശ്രമിക്കുമ്പോള്‍ സുഹൃത്തിന്റെ അക്കൗണ്ട്‌ ബെനഫിഷറി ആയി ഉള്‍പെടുത്തി (24 മണികൂര്‍ വരെ കാത്തിരിക്കണം ഇതിനു) ട്രാന്‍സ്ഫര്‍ ചെയ്യേണ്ടി വരും.

എന്നാല്‍ ഓക്സിജന്‍ വാലെറ്റില്‍ നിങ്ങള്‍ മറ്റു നിത്യോപയോഗ റീചാര്‍ജ് അപ്ളിക്കേഷനിലൂടെ ചെയ്യുന്ന കാര്യങ്ങളോടൊപ്പം ഇത്തരം ഫണ്ട്‌ ട്രാന്‍സ്ഫറും കുറച്ചു മിനിറ്റുകള്‍ കൊണ്ട് ചെയ്യുവാന്‍ സാധിക്കും.

ഒരു ഓക്സിജന്‍ അക്കൗണ്ട്‌ തുടങ്ങുന്നതിനായി ഓക്സിജന്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ പ്ലേസ്റ്റോറില്‍ നിന്ന് അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യുകയോ ചെയ്യാം. അതിനു ശേഷം നിങ്ങളുടെ മൊബൈല്‍ നമ്പറും ആറക്ക പാസ് വേര്‍ഡും നല്‍കി രജിസ്റ്റര്‍ ചെയ്യാം.

ഓക്സിജനില്‍ നിങ്ങള്‍ക്ക് ഒരു സെമി ക്ലോസ്ഡ് വാലറ്റ് ആണ് ലഭിക്കുന്നത്. ഫ്രീചാര്‍ജ് അപ്ലിക്കേഷന്‍, ഫ്ലിപ്പ്കാര്‍ട്ട് എന്നിവയില്‍ ലഭിക്കുന്ന ക്ലോസ്ഡ് വാലറ്റില്‍ നിന്ന് വ്യത്യസ്തമാണിത്. ക്ലോസ്ഡ് വാലെറ്റിലൂടെ അവര്‍ നല്‍കുന്ന സര്‍വീസുകള്‍ക്ക് മാത്രമേ വാലറ്റിലെ പണം ഉപയോഗിക്കാന്‍ സാധിക്കു.  എന്നാല്‍  സെമി ക്ലോസ്ഡ് വലെറ്റിലെ പണം മറ്റു സര്‍വീസുകള്‍ക്കും ഉപയോഗിക്കാം. Airtel Money, PayTM മുതലായവ ഉദാഹരണങ്ങള്‍.

എന്നാല്‍ ഓക്സിജന്‍ വാലെറ്റ് ഒരു പടി കൂടെ മുന്നില്‍ പോയി നിങ്ങളുടെ ബാങ്കിലേക്ക് തിരിച്ചു പണം നിക്ഷേപിക്കാനുള്ള ഉള്ള സേവനവും നല്‍കുന്നു.

സെമി ക്ലോസ്ഡ് വാലെറ്റില്‍ മാക്സിമം 10,000 രൂ വരെ നിങ്ങള്‍ക്ക് സൂക്ഷിക്കാം. ഈ തുക ഉയര്‍ത്തണം എങ്കില്‍ ഓണ്‍ലൈന്‍ ആയി അവരുടെ വെബ്സൈറ്റില്‍ KYC (Know Your Customer) രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. അങ്ങനെയായാല്‍ നിങ്ങളുടെ വാലെറ്റ് ബാലന്‍സ്‌ 25,000 രൂ വരെ ഉയര്‍ത്താം.

ആപ്ലിക്കെന്ഷനില്‍ ലോഗ് ഇന്‍ ചെയ്തുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് മൊബൈല്‍ റിച്ചാര്‍ജ്, ഡേറ്റാ കാര്‍ഡ്‌, DTH, നിങ്ങളുടെ പോസ്റ്റ്‌ പെയിഡ് ബില്‍, വൈദ്യുതി ബില്‍ മുതലായവ ഒരേ സ്ഥലത്ത് നിന്ന് തന്നെ അടക്കുവാന്‍ സാധിക്കും. (Limited to selected regions only).

ഓക്സിജന്‍ വാലറ്റില്‍ പണം നിഷേപിക്കുന്നതിനായി ഡെബിറ്റ് കാര്‍ഡ്‌, ക്രെഡിറ്റ്‌ കാര്‍ഡ്‌, നെറ്റ് ബാങ്കിംഗ് മുതലായവ ഉപയോഗിക്കാം. അപ്ലിക്കേഷനിലെ അഡ്വാന്‍സ്ഡ് ഓപ്ഷനില്‍ പോയാല്‍ നിങ്ങളുടെ പ്രൊഫൈല്‍ സന്ദര്‍ശിക്കാം. അതില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്താം. നിങ്ങള്‍ മുന്‍പ് നടത്തിയിട്ടുള്ള transaction വിവരങ്ങള്‍ കാണാനും സാധിക്കും.

ഈ അപ്ലിക്കേഷന്‍ ഇപ്പോള്‍ ആണ്ട്രോയിട് പ്ലാറ്റ്ഫോമില്‍ മാത്രമാണ് ലഭിക്കുക. മറ്റു റീചാര്‍ജിംഗ് അപ്ലിക്കേഷനുകളിലെ പോലെ മൊബൈല്‍ പ്ലാനുകളോ ഓഫറുകളോ തിരയാനുള്ള സൗകര്യം ഇപ്പോള്‍ ഇല്ല എന്നുള്ളത് ഒരു പോരായ്മ ആണ്.

അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യുവാന്‍ സന്ദര്‍ശിക്കുക https://play.google.com/store/apps/details?id=com.oxigen.oxigenwallet&hl=en

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

This post was last modified on October 8, 2015 9:52 am