പി. ജിംഷാറിന് നേരെയുള്ള ആക്രമണം തീര്‍ത്തും അപലപനീയം ആണെന്ന് തൃത്താല എം.എല്‍.എ. വി.ടി. ബല്‍റാം. ഇതിനെതിരെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കും.
‘അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുവരുത്തുക എന്നുള്ളത് ജനാധിപത്യത്തിന്റെ ഭാഗമാണ്. ആശയപരമായ നിരവധി ഇടപെടലുകള്‍ നടത്തിയ നവോത്ഥാന നായകരുടെ മണ്ണിലാണ് ജിംഷാര്‍ ആക്രമിക്കപ്പെട്ടിരിക്കുന്നത്. മുന്‍കാലങ്ങളില്‍ ഒന്നും ഇത്തരം സംഭവങ്ങള്‍ തൃത്താലയില്‍ ഉണ്ടായിട്ടില്ല. വളരെ സൌഹൃദത്തിലാണ് അവിടുത്തെ വ്യത്യസ്ത ജാതി മത സമൂഹങ്ങള്‍ ജീവിക്കുന്നത്. അവിടെ വര്‍ഗീയ സംഘടനകള്‍ തലപൊക്കുന്നത് ഒരു തരത്തിലും വെച്ച് പൊറുപ്പിക്കില്ല.’ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും വി.ടി. ബല്‍റാം അഴിമുഖത്തോട് പറഞ്ഞു.
This post was last modified on December 27, 2016 4:33 pm
Leave a Comment