X

ജിഷയുടെ കൊലപാതകം: ജോമോന്റെ ആരോപണങ്ങള്‍ തള്ളി പി പി തങ്കച്ചനും രാജേശ്വരിയും

അഴിമുഖം പ്രതിനിധി

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനിയായ ജിഷ ഒരു ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ മകളാണെന്നും ജിഷ സ്വത്ത് വിഹിതം ചോദിച്ച് നേതാവിന്റെ അടുക്കലെത്തിയതിനെ തുടര്‍ന്നാണ് കൊല്ലപ്പെട്ടതെന്നും കാണിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തള്ളി കോണ്‍ഗ്രസ് നേതാവും യുഡിഎഫ് കണ്‍വീനറുമായ പി പി തങ്കച്ചനും ജിഷയുടെ അമ്മ രാജേശ്വരിയും രംഗത്തെത്തി. ജോമോനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഇരുവരും വ്യക്തമാക്കി.

തന്നെയും തങ്കച്ചനേയും ചേര്‍ത്ത് അടിസ്ഥാന രഹിതമായ കഥകളാണ് ജോമോന്‍ പ്രചരിപ്പിക്കുന്നതെന്നും തന്നെ ഒരു തവണ പോലും ജോമോന്‍ കാണാന്‍ വന്നിട്ടില്ലെന്നും രാജേശ്വരി വ്യക്തമാക്കി.

ജിഷയുടെ അമ്മയെ തനിക്ക് അറിയില്ലെന്നാണ് തങ്കച്ചന്റെ വിശദീകരണം. രാജേശ്വരി തന്റെ വീട്ടില്‍ ജോലിക്ക് വന്നിരുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ജിഷയുടെ കൊലപാതകം: ഉന്നത കോണ്‍ഗ്രസ് നേതാവിന് പങ്ക്?

This post was last modified on December 27, 2016 4:06 pm

Related Post
Leave a Comment