X

മിന്നലാക്രമണം വ്യാജമാണെന്ന് പാക് ഹൈക്കമ്മീഷണര്‍

അഴിമുഖം പ്രതിനിധി

ഇന്ത്യ, പാക്കിസ്ഥാന്‍ അധിനിവേശ കശ്മീരില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് വ്യാജമാണെന്ന് ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത്. മിന്നലാക്രമണം നടന്നിരുന്നുവെങ്കില്‍ പാക്കിസ്ഥാന്‍ ഉടന്‍ തന്നെ തിരിച്ചടിക്കുമായിരുന്നു. അതിന് പാക്കിസ്ഥാന് പ്രത്യേക തയ്യാറെടുപ്പുകളുടെ ആവിശ്യമില്ലെന്നും അബ്ദുള്‍ ബാസിത് പറഞ്ഞു.

പാക്കിസ്ഥാന്‍ തീവ്രവാദത്തിന് പിന്തുണ നല്‍കുന്നില്ല. 14 വര്‍ഷമായി പാക്കിസ്ഥാന്‍ സഹിഷ്ണുത കാണിക്കുകയാണെന്നും ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. എല്ലാ രാജ്യങ്ങളുമായും പാക്കിസ്ഥാന്‍ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെക്കുറിച്ചുള്ള കാര്യങ്ങള്‍ നിഷേധിച്ചത്.

This post was last modified on December 27, 2016 2:23 pm

Related Post
Leave a Comment