X

മോദിയുടെ ലാഹോര്‍ സന്ദര്‍ശനത്തില്‍ പാക് സൈന്യത്തിന് നീരസം

അഴിമുഖം പ്രതിനിധി

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഏവരേയും അമ്പരപ്പിച്ചു കൊണ്ട് നടത്തിയ ലാഹോര്‍ സന്ദര്‍ശനത്തില്‍ പാക് സൈന്യത്തിന് നീരസമുണ്ടെന്ന് റിപ്പോര്‍ട്ട്. ക്രിസ്മസ് ദിനത്തില്‍ അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശനത്തിനുശേഷം ഇന്ത്യയിലേക്ക് മടങ്ങുന്ന വഴിയാണ് മോദി പാകിസ്താനില്‍ വിമാനമിറങ്ങി പാക് പ്രധാനമന്ത്രി നവാസ് ഷെറീഫുമായി കൂടിക്കാഴ്ച്ച നടത്തിയത്.

ഈ കൂടിക്കാഴ്ചയില്‍ പാക് സൈന്യാധിപന്‍ റഹീല്‍ ഷെറീഫ് സന്നിഹിതനായിരുന്നില്ല. ഇരുരാജ്യങ്ങളും തമ്മില്‍ വേണ്ടത് സൗഹൃദ യോഗങ്ങളല്ല ചിട്ടയാര്‍ന്ന ചര്‍ച്ചകളാണ് വേണ്ടതെന്നാണ് സൈനിക ഉദ്യോഗസ്ഥരുടെ അഭിപ്രായം.

This post was last modified on December 27, 2016 3:53 pm