ഇംഗ്ലണ്ടിനെതിരെ 20 വര്‍ഷത്തിനു ശേഷം ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സിലെ വിജയം പാകിസ്ഥാന്‍ ആഘോഷിച്ച രീതി കൗതുകമുണര്‍ത്തുന്നതാണ്. സീനിയര്‍ താരമായ യൂനിസ് ഖാന്‍ കളിക്കാരെയെല്ലാം ബൗണ്ടറി ലൈനിനു സമീപം ഒന്നിച്ചു കൂട്ടി. പട്ടാള ചിട്ടയോടെ വരിയായി നിന്ന കളിക്കാര്‍ നിര്‍ദ്ദേശം ലഭിച്ചതോടെ താരങ്ങള്‍ പുഷ് അപ് എടുക്കാന്‍ ആരംഭിച്ചു.
അഞ്ച് പുഷ് അപ് എടുത്തതോടെ അടുത്ത നിര്‍ദ്ദേശവും വന്നു. തുടര്‍ന്ന് കളിക്കാരെല്ലാം എഴുന്നേറ്റ് സല്യൂട്ട് ചെയ്തു. ഗാലറിയില്‍ തങ്ങളുടെ ടീമിന്റെ പ്രകടനം ആരാധകര്‍ മൊബൈലില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. 75 റണ്‍സിന്റെ ജയമാണ് ചരിത്ര വേദിയില്‍ പാക് ടീം കുറിച്ചത്.
മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടിയ മിസ്ബ പുഷ് അപ് എടുത്താണ് ആഘോഷിച്ചത്. ഇംഗ്ലണ്ടില്‍ ഓരോ സെഞ്ച്വറി നേടുമ്പോഴും പുഷ് അപ് എടുക്കാമെന്ന് പാകിസ്ഥാന്‍ ആര്‍മിക്ക് താന്‍ സത്യം ചെയ്തു കൊടുത്തിട്ടുണ്ടെന്നാണ് ക്യാപ്റ്റന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചത്.
വിശദമായ വായനക്കും വിഡിയോ കാണാനും ലിങ്ക് സന്ദര്‍ശിക്കുക
Read More: http://goo.gl/CdelQo
Leave a Comment