X

സുനന്ദ പുഷ്കര്‍ കേസ്; മെഹര്‍ തരാറിനെ മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്തു

അഴിമുഖം പ്രതിനിധി

ഏറെ കോളിളക്കമുണ്ടാക്കിയ സുനന്ദ പുഷ്‌കര്‍ കൊലക്കേസില്‍ പാകിസ്ഥാന്‍ അടിസ്ഥാനമാക്കി പംക്തികളെഴുതുന്ന മെഹര്‍ തരാറിനെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തു.  ഡിപ്പാര്‍ട്ടുമെന്റിലെ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമറിഞ്ഞായിരുന്നു ചോദ്യം ചെയ്യല്‍.

രണ്ടോ മൂന്നോ മാസങ്ങള്‍ക്കു മുമ്പ് ഇന്ത്യയില്‍ എത്തിയ തരാറിനെ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ചാണ് ചോദ്യം ചെയ്തതെന്നാണ് വിവരം. തങ്ങളുടെ അന്വഷണവുമായി സഹകരിക്കണമെന്ന് കഴിഞ്ഞ ഡിസംബറില്‍ പോലീസ് തരാറിനോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. തന്റെ എല്ലാ വിധ സഹകരണങ്ങളും ഉണ്ടാകുമെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ തരാര്‍ പോലീസിനെ അറിയിച്ചിരുന്നു.

മുന്‍ കേന്ദ്ര മന്ത്രി ശശി തരൂറിന്റെ ഭാര്യയായിരുന്ന സുനന്ദ പുഷ്‌കറിനെ ലീല ഹോട്ടലിലെ സ്യൂട്ട് റൂമില്‍ 2014 ജനുവരി 17നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തരൂറുമായി മെഹര്‍ക്ക് ചില ബന്ധങ്ങളുണ്ടെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ സുനന്ദയും മെഹര്‍ തരാറുമായി വഴക്കുണ്ടായതിന്റെ പിറ്റേന്നാണ് സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കേസുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തക നളിനി സിങ് അടക്കം പലരുടെയും മൊഴികള്‍ മെഹര്‍ തരാറിന് എതിരായിരുന്നു. തരൂരും മെഹറും കൈമാറിയ ബ്ലാക്ക് ബെറി സന്ദേശങ്ങള്‍ ലഭിക്കുന്നതിന് തന്റെ സഹായം സുനന്ദ ആവശ്യപ്പെട്ടിരുന്നതായി നളിനി വെളുപ്പെടുത്തി. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം തരൂര്‍ മെഹറിനെ വിവാഹം ചെയ്യാനിരുന്നതായും മൊഴികളുണ്ട്.

തരാറിനോട് അടുത്തുള്ള വൃത്തങ്ങളും ചോദ്യം ചെയ്യല്‍ നടന്നതായി സ്ഥിതികരിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ വികെ യാദവിന്റെ നേതൃത്വത്തില്‍ വനിത പോലീസിന്റെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്തത്.

പോലീസുമായി സഹകരിച്ചുവെങ്കിലും തരൂരുമായുള്ള അടുപ്പം പുലര്‍ത്തിരുന്നുവെന്ന് സമ്മതിക്കാന്‍ മെഹര്‍ തയാറിട്ടില്ലെന്നാണ് സൂചന. എന്നാല്‍ ബിബിഎം സന്ദേശങ്ങള്‍ കൈമാറാനും തരാര്‍ വിമുഖത കാട്ടി. മെഹറിന്റെ മൊഴികളും കേസിലെ മറ്റു കണ്ടെത്തലുകളും പരിശോധിക്കുകയാണ് പോലീസിപ്പോള്‍.

തരൂറില്ലാതെ ജീവിക്കാനാവില്ലെന്ന് മെഹര്‍ സന്ദേശമയിച്ചിട്ടുണ്ടെന്നാണ് നളിനി സിങ് വ്യക്തമാക്കുന്നത്. തരൂറിന്റെ കുടുംബവും ഇതിന് പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നതായി സുനന്ദ തന്നോട് പറഞ്ഞിരുന്നതായി നളിനി പറയുന്നു. ട്വിറ്റര്‍ സന്ദേശവുമായി തന്റെ ചോദ്യത്തിന് സുനന്ദ  അത് സത്യമാണെന്നു പറഞ്ഞെന്നും ഒരു പൊതു മാധ്യമത്തില്‍ പോസ്റ്റ് ചെയ്യാന്‍ സുനന്ദക്ക് ആരുടെയോ ശക്തമായ പിന്തുണയും ഉണ്ടായിരുന്നു. ഐപിഎല്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് ചില തെളിവുകളും സുനന്ദയുടെ പക്കല്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ അത് പുറത്തു വിടുന്ന കാര്യം ഒന്നും പറഞ്ഞിട്ടില്ലെന്നും നളിനി സിങ് മൊഴിയില്‍ വ്യക്തമാക്കുന്നു.

തരാറിനെ ചോദ്യം ചെയ്യുന്നതിന് ഏതെങ്കിലും തരത്തില്‍ നിയമ തടസ്സമുണ്ടോ എന്ന കാര്യത്തില്‍ പോലീസിന് ആശയക്കുഴപ്പമുണ്ടായിരുന്നു. തുടര്‍ന്ന് 2015 മാര്‍ച്ചില്‍ പാകിസ്ഥാന്‍ ഹൈകമ്മീഷനുമായി ഒരു ചര്‍ച്ച് നടത്താനും തീരുമാനിച്ചിരുന്നു. എന്നാല്‍ അതിന് മുമ്പ് തന്നെ പോലീസുമായി സഹകരിക്കാന്‍ തയാറാണെന്ന് ട്വിറ്ററിലൂടെ അറിയിച്ചു.

This post was last modified on December 27, 2016 4:20 pm

Related Post
Leave a Comment