ഇന്ത്യക്കെതിരേ കടുത്ത പ്രകോപനവുമായി വീണ്ടും പാകിസ്താന്‍. ഇന്ത്യയില്‍ നിന്നും സ്വാതന്ത്ര്യം നേടാന്‍ കശ്മീരിലെ ജനങ്ങള്‍ നടത്തുന്ന സമരത്തിനു പാകിസ്താന്‍ ഇനിയും പിന്തുണ നല്‍കുമെന്ന പാക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വയുടെ പ്രസ്താവനയാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ അന്തരീക്ഷം വീണ്ടും വഷളാക്കിയിരിക്കുന്നത്. ബജ്വയുടെ വിവാദപരാമര്‍ശം രാജ്യന്തരതലത്തില്‍ പാകിസ്താനെതിരേ ചര്‍ച്ച കൊണ്ടുവരാനായി ഇന്ത്യ തയ്യാറാവുകയാണ്.
നിയന്ത്രണരേഖയില്‍ സന്ദര്‍ശനം നടത്തിയശേഷം മാധ്യമങ്ങളോടു സംസാരിക്കുമ്പോഴാണ് കശ്മീരിലെ ജനങ്ങള്‍ക്കു സ്വയം ഭരണാധികാരത്തിനുള്ള അവകാശമുണ്ടെന്നും കശ്മീരികളുടെ സമരത്തിനു പാകിസ്താന്‍ പൂര്‍ണ പിന്തുണ നല്‍കാന്‍ പാക് സൈന്യം തയ്യാറാകണമെന്നും സൈനിക മേധാവി പ്രസ്താവന നടത്തിയത്.
കശ്മീരിലെ ജനങ്ങളുടെ അവകാശം ഇന്ത്യ നിഷേധിക്കുകയാണെന്നും ഇവിടെ ഇന്ത്യ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ബജ്വ ആരോപിച്ചു. നിയന്ത്രണരേഖയില്‍ ഇന്ത്യ വെടിനിര്‍ത്തല്‍ ലംഘനം നടത്തുകയാണെന്നും ഇന്ത്യയില്‍ നിന്നുള്ള ഏത് ആക്രമണത്തെയും നേരിടാന്‍ പാക് സൈന്യം സജ്ജമാണെന്നും പാക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വ പ്രതികരിച്ചു.
This post was last modified on May 1, 2017 6:45 am
Leave a Comment