പാശ്ചാത്യരാജ്യങ്ങളില്‍ പുറമെ നിന്നുള്ളവര്‍ക്ക് കടുത്ത വംശീയവിദ്വേഷം ഏല്‍ക്കേണ്ടി വരുന്നതിന്റെ വാര്‍ത്ത ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. വംശീയമായി അക്ഷേപിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്ന രാജ്യക്കാരില്‍ ഇന്ത്യയുമുണ്ട്. ലണ്ടനിലും അമേരിക്കയിലും തുടരെ തുടരെയാണ് ഇന്ത്യക്കാര്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോള്‍ അങ്ങനെയൊരു വാര്‍ത്ത വന്നിരിക്കുന്നത് ഓസ്‌ട്രേലിയയില്‍ നിന്നാണ്. ഓസ്‌ട്രേലയക്കാരിയായ ഒരു സ്ത്രീയില്‍ നിന്നും ഉണ്ടായ അപമാനകരമായ അനുഭവം ഇന്ത്യക്കാരനായ ഉത്സവ് പട്ടേല്‍ എന്ന ചെറുപ്പക്കാരന്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തതോടെ ഇതു വൈറല്‍ ആയിരിക്കുകയാണ്.
ഓസ്‌ട്രേലിയയിലെ ഒരു പാര്‍ക്കില്‍ തന്റെ ഗര്‍ഭിണിയായ ഭാര്യയുമൊത്ത് എത്തിയ പട്ടേല്‍ പാര്‍ക്കിലെ ഒരു ബഞ്ചില്‍ ഇരിക്കാനായി അവിടെ ആ സമയത്ത് ഇരിപ്പുണ്ടായിരുന്ന ഒരു സ്ത്രീയോട് മര്യാദയുടെ ഭാഷയില്‍ അനുവാദം ചോദിക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി അവര്‍ പ്രകോപിതയായത്. അവര്‍ വളരെ ദേഷ്യത്തോടെ പട്ടേലിനോടും ഭാര്യയോട് അവിടെ നിന്നും പോകാനും അശ്ലീലം കലര്‍ന്ന ഭാഷയില്‍ ആജ്ഞാപിക്കുകയായിരുന്നു. സുരക്ഷ ഉദ്യോഗസ്ഥരോട് പരാതി പെടുമെന്നു പറഞ്ഞപ്പോള്‍ തനിക്കാരെയും ഭയമില്ലെന്നും പറയാനുള്ളത് താന്‍ പറയുമെന്നുമായിരുന്നു സ്ത്രീയുടെ പ്രതികരണം.
ഈ സ്ത്രീയുടെ പരാക്രമങ്ങളെല്ലാം റെക്കോര്‍ഡ് ചെയ്ത പട്ടേല്‍ പിന്നീട് ഈ വീഡിയോ തന്റെ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തതോടെയാണു ലോകം കണ്ടത്. ഏതായാലും സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഓസ്‌ട്രേലിയന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതെല്ലാം ഓരോരുത്തരുടെയും സ്വഭാവം പോലെ നടക്കുന്നതെന്നായിരുന്നു പാര്‍ക് അധികൃതരുടെ പ്രതികരണം.
Leave a Comment