അഴിമുഖം പ്രതിനിധി
അന്യന്റെ നന്മ മാത്രം ആഗ്രഹിച്ചിരുന്ന അബ്ദുള്‍ സത്താര്‍ ഇഹ്ദി തന്റെ മരണത്തിലും മറ്റുള്ളവരുടെ ജീവിതത്തിന് വെളിച്ചമേകുന്നു. പാകിസ്താന്റെ ആഭിമാനമായിരുന്ന ഈഹ്ദിയുടെ കണ്ണുകള്‍ രണ്ട് അന്ധര്‍ക്കാണ് കാഴ്ചയേകുന്നത്. മരണശേഷം തന്റെ കണ്ണുകള്‍ ദാനം ചെയ്യണമെന്നത് ഈദ്ഹിയുടെ ആവശ്യമായിരുന്നു. കറാച്ചിയില്‍ നിന്നുള്ള രണ്ടുപേര്‍ക്കാണ് അദ്ദേഹത്തിന്റെ കണ്ണുകളിലൂടെ പുതുവെളിച്ചം ലഭിക്കുന്നത്. ഈദ്ഹിയുടെ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന്റെ കുടുംബം തങ്ങളെ സമീപിച്ചതായി കറാച്ചിയിലെ സിന്ധ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് യൂറോളജി ആന്‍ഡ് ട്രാന്‍സ്പരന്റ് അധികൃതര്‍ അറിയിച്ചു.
ഏറ്റവും അര്‍ഹരായ രണ്ടുപേര്‍ക്ക് കാഴ്ചകിട്ടണം, മരണത്തിനുശേഷം അവരിലൂടെ അദ്ദേഹത്തിന്റെ പാരമ്പര്യം തുടരണം; ഇതായിരുന്നു ഈഹ്ദി സാഹിബിന്റെ ആഗ്രഹമെന്ന് എസ് ഐ യു റ്റി അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഈഹ്ദി സാഹിബിനെ സ്‌നേഹിക്കുന്ന ലക്ഷണക്കണിനു പേരുണ്ട്. അദ്ദേഹത്തിന്റെ ഈ നന്മ പിന്തുടരാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ അവയവങ്ങളും മറ്റുള്ളവര്‍ക്ക് ദാനം ചെയ്യാന്‍ തയ്യാറായി മുന്നോട്ടുവരുമെന്നാണ് വിശ്വസിക്കുന്നതെന്നും ആശുപത്രിയധികൃതര്‍ പറഞ്ഞു.
ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ സാമൂഹിക ക്ഷേമ സംഘടനയുടെ നടത്തിപ്പുകാരനായിരുന്ന 88 കാരനായ അബ്ദുല്‍ സത്താര്‍ ഈഹ്ദി കഴിഞ്ഞ വെള്ളിയാഴ്ചയാണ് അന്തരിച്ചത്.
This post was last modified on December 27, 2016 4:22 pm
Leave a Comment