അഴിമുഖം പ്രതിനിധി
പരവൂര്‍ പുറ്റിങ്ങല്‍ ദേവീ ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തില്‍ പ്രതികളായ ആറു ദേവസ്വം ഭാരവാഹികള്‍ ക്രൈംബ്രാഞ്ച് മുമ്പാകെ കീഴടങ്ങി. പ്രസിഡന്‍റ് പി.എസ്. ജയലാല്‍, സെക്രട്ടറി ജെ. കൃഷ്ണന്‍കുട്ടിപിള്ള, ട്രഷറര്‍ ശിവപ്രസാദ്, അംഗങ്ങളായ രവീന്ദ്രന്‍പിള്ള, സോമസുന്ദരൻ പിള്ള, ക്ഷേത്രം താക്കോൽ സൂക്ഷിപ്പുകാരൻ സുരേന്ദ്രൻപിള്ള എന്നിവരാണ് കീഴടങ്ങിയത്.ദേവസ്വം ഭാരവാഹികളില്‍ ഒരാളുടെ മകനെയും മറ്റൊരാളുടെ മരുമകനെയും നേരത്തേ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നരഹത്യക്കും അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിനുമാണ് ക്ഷേത്ര ഭാരവാഹികൾ, വെടിക്കെട്ടിന്‍റെ ലൈസൻസി എന്നിവർക്കെതിരെ കേസ് എടുത്തത്. കരാറുകാരിൽ ഒരാളായ സുരേന്ദ്രൻ അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.ദുരന്തത്തിന് പിന്നാലെ ക്ഷേത്ര ഭാരവാഹികൾ ഒളിവിൽ പോയിരുന്നു.ഇവരെ കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് മാറ്റി.
.
This post was last modified on April 12, 2016 9:48 am
Leave a Comment