അഴിമുഖം പ്രതിനിധി
പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം വഴിയചിറ ഹരിനന്ദനത്തില്‍ ശബരി (14) മരിച്ചു.വൈകുന്നേരം 6.45 ന് ആണ് ശബരി മരണപ്പെട്ടത്. ശബരിക്ക് 90 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു തീവ്ര പരിചരണം നല്‍കിയിരുന്നത്. വെടിക്കെട്ട് ദുരന്തത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കരാറുകാരന്‍ കഴക്കൂട്ടം സ്വദേശി സുരേന്ദ്രനും സത്യനും ഇന്ന് മരണപ്പെട്ടിരുന്നു. തൊണ്ണൂറ് ശതമാനത്തിലധികം പൊള്ളലേറ്റിരുന്ന സുരേന്ദ്രന്‍ തിരുവന്തപുരം മെഡിക്കല്‍ കോളെജില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 112 ആയി
This post was last modified on December 27, 2016 3:57 pm
Leave a Comment