X

ഇതുവരെ പറഞ്ഞതെല്ലാം മാണി അറിഞ്ഞുതന്നെ: പി സി ജോര്‍ജ്

അഴിമുഖം പ്രതിനിധി

ഇതുവരെ താന്‍ പറഞ്ഞതെല്ലാം കെ എം മാണിയുടെ അനുവാദത്തോടെയാണെന്ന് പി സി ജോര്‍ജ്. മിനിഞ്ഞാന്ന് വരെ മാണി പറയാതെ ഒന്നും പുറത്ത് പറഞ്ഞിട്ടില്ല, അങ്ങനെയല്ലെങ്കില്‍ മാണിയത് തിരുത്തട്ടെയെന്നും ജോര്‍ജ് വെല്ലുവിളിച്ചു. താന്‍ യുഡിഎഫിനെ ശിഥിലമാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ഇപ്പോള്‍ മാണി പറയുന്നത്. അങ്ങനെയാണെങ്കില്‍ അതിനു മാണിയും കൂട്ടുനിന്നിട്ടുണ്ട് എന്നല്ലെ അര്‍ത്ഥം. മുന്നണിയെ ശിഥിലമാക്കാന്‍ താനൊരിക്കലും ശ്രമിച്ചിട്ടില്ല. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനാണ് മാണി ശ്രമിക്കുന്നത്. മാണിയുടെ കൂടെ നിന്നവര്‍ക്കെല്ലാം നഷ്ടകണക്കുകള്‍ മാത്രമാണ് പറയാനുള്ളത്. തന്റെ കരളു പറിക്കാനാണ് മാണിയിപ്പോള്‍ ശ്രമിക്കുന്നത്. മാണി തന്നോടെ ക്രൂരതയാണ് കാണിച്ചിട്ടുള്ളത്. ഉയിര്‍പ്പ് ഞായര്‍ കഴിഞ്ഞ് കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നും ജോര്‍ജ് പറഞ്ഞു.

യുഡിഎഫ് നേതാക്കള്‍ എന്ത് തീരുമാനമെടുത്താലും അത് അംഗീകരിക്കും. താന്‍ ആരെയും പിന്തുണ ആവശ്യപ്പെട്ട് വിളിച്ചിട്ടില്ല. തനിക്കുള്ള പിന്തുണ കാലം തെളിയിക്കും. താനിപ്പോഴും സംതൃപ്തനും സന്തുഷ്ടനുമാണെന്നും ജോര്‍ജ് പറഞ്ഞു.

 

This post was last modified on December 27, 2016 2:54 pm

Related Post
Leave a Comment