X

കേരള കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പുണ്ടാക്കാനാണ് മാണിയുടെ ശ്രമമെന്ന് പി സി ജോര്‍ജ്

അഴിമുഖം പ്രതിനിധി

കെ.എം. മാണിക്കെതിരേ ആഞ്ഞടിച്ച് പി.സി. ജോര്‍ജ് വീണ്ടും രംഗത്ത്. കേരള കോണ്‍ഗ്രസില്‍ മറ്റൊരു ഗ്രൂപ്പുണ്ടാക്കാനാണു മാണി ശ്രമിക്കുന്നതെന്ന് ജോര്‍ജ് ആരോപിച്ചു. തന്നെ മറ്റൊരു ഗ്രൂപ്പാക്കാനാണ് അദ്ദേഹത്തിന്റെ നീക്കം. മാണി അടുത്ത തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നും ജോര്‍ജ് പറഞ്ഞു. തനിക്കെതിരെ നടപടിയെടുത്ത യോഗത്തില്‍ ജോസഫ് ഗ്രൂപ്പ് മൗനം പാലിച്ചതില്‍ ദുരൂഹതയുണ്ടെന്ന് പി.സി. ജോര്‍ജ് കുറ്റപ്പെടുത്തി.

ജോസഫ് ഗ്രൂപ്പിനെ മാണിക്കനുകൂലമാക്കാന്‍ എന്തെങ്കിലുമൊക്കെ കൊടുക്കേണ്ടി വന്നിട്ടുണ്ടാകും. മാന്യന്‍മാരായ എംഎല്‍എമാര്‍ ഇന്നലെവരെ മാണിയെക്കുറിച്ചു പറഞ്ഞു നടന്നതെന്തെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഓടിയൊളിക്കുന്നവനല്ല താനെന്നും സ്ഥാനമില്ലാത്ത പി.സി. ജോര്‍ജ് നൂറിരട്ടി ശക്തനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

This post was last modified on December 27, 2016 2:54 pm

Related Post
Leave a Comment