X

നിബന്ധനകൾ അംഗീകരിച്ചില്ലെങ്കിൽ ചീഫ് വിപ്പ് സ്ഥാനം ഒഴിയില്ലെന്ന് പി.സി. ജോർജ്.

അഴിമുഖം പ്രതിനിധി

തന്‍റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ചീഫ് വിപ്പ് സ്ഥാനം ഒഴിയില്ലെന്ന് പി.സി ജോർജ്. യുഡിഎഫിന് തന്നെ പുറത്താക്കാമെന്നും അദ്ദേഹം പറഞ്ഞു.  തന്നെ സ്ഥാനത്ത് നിന്ന് നീക്കുമെന്ന ഭീഷണി വിലപ്പോകില്ല. പുതിയപാർട്ടി രൂപീകരിക്കാൻ യുഡിഎഫ് അനുവദിക്കണം. ഒപ്പം കൂറുമാറ്റ നിരോധന നിയമത്തിൽനിന്ന് തന്നെ ഒഴിവാക്കണമെന്നും ജോർജ് ആവശ്യപ്പെട്ടു.

പറയാനുള്ളത് മാണി നേരിട്ട് പറയണം. എന്നാൽ രാജിവെക്കണമെന്ന് പറയാൻ മാണിക്ക് അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒപ്പം രാജ്യസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് ചെയ്യാനാണ് ആഗ്രഹമെന്നും പി. സി ജോർജ് പറഞ്ഞു.

This post was last modified on December 27, 2016 2:53 pm

Related Post
Leave a Comment