X

ഊണ് നല്‍കാന്‍ വൈകി: എംഎല്‍എ ഹോസ്റ്റലിലെ കാന്റീന്‍ ജീവനക്കാരന് പിസി ജോര്‍ജിന്‍റെ മര്‍ദ്ദനം

കഫേ കുടുംബശ്രീ കാന്റീന്‍ ജീവനക്കാരന്‍ മനുവിനാണ് മര്‍ദ്ദനമേറ്റത്. നിയമസഭാ സെക്രട്ടറിയേറ്റിന് പരാതി നല്‍കുമെന്ന് മനു വ്യക്തമാക്കി.

ഊണ് നല്‍കാന്‍ വൈകിയെന്ന് ആരോപിച്ച് എംഎല്‍എ ഹോസ്റ്റലിലെ കാന്റീന്‍ ജീവനക്കാരനെ പിസി ജോര്‍ജ് എംഎല്‍എ മുഖത്തടിച്ചതായി പരാതി. ജീവനക്കാരന്റെ കണ്ണിനും ചുണ്ടിനും പരിക്കേറ്റിട്ടുണ്ട്. കഫേ കുടുംബശ്രീ കാന്റീന്‍ ജീവനക്കാരന്‍ മനുവിനാണ് മര്‍ദ്ദനമേറ്റത്. ഭക്ഷണം മുറിയില്‍ എത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്നാണ് എംഎല്‍എയും സഹായിയും ചേര്‍ന്ന് മനുവിനെ മര്‍ദ്ദിച്ചത്. നിയമസഭാ സെക്രട്ടറിയേറ്റിന് പരാതി നല്‍കുമെന്ന് മനു വ്യക്തമാക്കി. അതേസമയം തല്ലിയിട്ടില്ലെന്നും ദേഷ്യപ്പെടുക മാത്രമാണ് ചെയ്തതെന്നുമാണ് പിസി ജോര്‍ജ് പറയുന്നത്.

This post was last modified on February 27, 2017 6:09 pm

Related Post
Leave a Comment