X

വീരേന്ദ്രകുമാറുമായി ഒരുമിച്ചു നീങ്ങുന്നതിന് തടസ്സങ്ങളില്ല; പിണറായി വിജയന്‍

സോഷ്യലിസ്റ്റുകാരുടെ സ്ഥാനം എപ്പോഴും ഇടതുപക്ഷത്താണെന്നും ജനം അതാണ് ആഗ്രഹിക്കുന്നതെന്നും പിണറായി പറഞ്ഞു

വീരേന്ദ്രകുമാറുമായി നാളെ ഒരുമിച്ചു നീങ്ങുന്നതിന് ഒരു തടസ്സവുമില്ലെന്ന് പിണറായി വിജയന്‍.താനും എംപി വീരേന്ദ്രകുമാറും തമ്മിലുള്ളത് രാഷ്ട്രീയപരമായ വിയോജിപ്പുകള്‍ മാത്രമെന്നും അദ്ദേഹം പറഞ്ഞു. വീരേന്ദ്രകുമാര്‍ രചിച്ച് ചിന്താ പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച ഇരുള്‍ പരക്കുന്ന കാലം എന്ന പുസ്തകത്തിന്റെ പ്രകാശനം തിരുവനന്തപുരത്ത് നിര്‍വ്വഹിക്കുകയായിരുന്നു പിണറായി വിജയന്‍. യോജിച്ചപ്പോഴും വിയോജിച്ചപ്പോഴും വീരേന്ദ്ര കുമാറിന് എല്ലാ ആദരവും നല്‍കിയിട്ടുണ്ടെന്നും പിണറായി തുടര്‍ന്ന്. താനും വീരന്ദ്ര കുമാറും തമ്മില്‍ ശത്രുതയിലാണെന്ന് തെറ്റിദ്ധാരണ മാധ്യമങ്ങള്‍ വെച്ചുപുലര്‍ത്തുന്നുണ്ട്, എന്നാല്‍ തങ്ങള്‍ക്ക് ഇടയില്‍ ശത്രുതയില്ലെന്നും  ശത്രു ശത്രുവിന്റെ പുസ്തകം പ്രകാശനം ചെയ്യുന്നുവെന്നത് വ്യാഖ്യാനം മാത്രമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

പരസ്പര സ്‌നേഹവിശ്വാസത്തിലും ആദര്‍ശത്തിലും അധിഷ്ഠിതമാണ് വീരരേന്ദ്രകുമാറുമായുള്ള ബന്ധം. യുഡിഎഫിലേക്ക് പോയപ്പോള്‍ വീരേന്ദ്രകുമാറിനെ വിമര്‍ശിച്ചത് സ്വാഭാവികം മാത്രമാണ്. വ്യക്തിപരമായ സൗഹൃദം ഉള്ളപ്പോള്‍ തന്നെ അദ്ദേഹവുമായി രാഷ്ട്രീയമായ വിയോജിപ്പുമുണ്ട്. അത്‌കൊണ്ടാണ് രണ്ട് പാര്‍ട്ടികളില്‍ നില്‍ക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. സോഷ്യലിസ്റ്റുകാരുടെ സ്ഥാനം എപ്പോഴും ഇടതുപക്ഷത്താണെന്നും ജനം അതാണ് ആഗ്രഹിക്കുന്നതെന്നും പിണറായി പറഞ്ഞു.

 

This post was last modified on November 30, 2017 10:48 am