X

ജെല്ലിക്കെട്ട് ഹര്‍ജി തള്ളി; മറീന ബീച്ചിലെ പ്രതിഷേധം 36 മണിക്കൂര്‍ പിന്നിട്ടു

ജെല്ലിക്കെട്ട് നിരോധിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ കണക്കിലെടുക്കണമെന്ന ഹര്‍ജിയാണ് തള്ളിയത്

തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് നടത്താന്‍ അനുവദിക്കണമെന്ന ഹര്‍ജി സുപ്രിംകോടതി തള്ളി. ജെല്ലിക്കെട്ട് നിരോധിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ കണക്കിലെടുക്കണമെന്ന ഹര്‍ജിയാണ് തള്ളിയത്.

അതേസമയം ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രിംകോടതി അറിയിച്ചു. ജെല്ലിക്കെട്ട് വിഷയത്തില്‍ തമിഴ്‌നാട് ജനതയുടെ വികാരത്തെ മാനിക്കാന്‍ തയ്യാറായ കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതി വിധിയ്ക്കായി കാത്തിരിക്കുകയായിരുന്നു. ഇതിനിടെ ജെല്ലിക്കെട്ട് നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മറീന ബീച്ചില്‍ തുടരുന്ന വിദ്യാര്‍ത്ഥി സമരം 36 മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. വിദ്യാര്‍ത്ഥികളും ടെക്കികളും അടക്കം പതിനായിരങ്ങളാണ് പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ബീച്ചിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

ജെല്ലിക്കെട്ടിന് പിന്തുണ പ്രഖ്യാപിച്ചുള്ള പ്ലക്കാര്‍ഡുകളും പിടിച്ച് സമാധാനപരമായാണ് പ്രതിഷേധം നടക്കുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ന് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

Related Post
Leave a Comment