X

പുലിമുരുകന്‍ ബജറംഗി ഭായിജാന്റെ റെക്കോര്‍ഡ് തകര്‍ത്തു

ദൃശ്യവും ടൈറ്റാനിക്കുമാണ് പുലിമുരുകനു മുന്നില്‍ ഉള്ളത്

സല്‍മാന്‍ ചിത്രം ബജറംഗിഭായി ജാന്റെ റെക്കോര്‍ഡ് തകര്‍ത്തു മോഹന്‍ലാല്‍ ചിത്രം  പുലിമുരുകന്‍. യുഎഇയില്‍ തുടര്‍ച്ചായി 75 ദിവസം ഓടിയതിന്റെ റെക്കോര്‍ഡിലാണ് ബജ്‌റംഗിഭായി ജാനെ പിന്നാലാക്കി  പുലിമുരുകന്‍ എത്തിയിരിക്കുന്നത്. 2016 നവംബര്‍ മൂന്നിന് യുഎഇയില്‍ റിലീസ് ചെയ്ത പുലിമുരുഗന്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് 75 ദിവസം പിന്നിട്ടത്. ഇപ്പോഴും ചിത്രം ഷാര്‍ജയിലും ദുബായിലും പ്രദര്‍ശനം തുടരുകയാണ്.

യുഎഇയില്‍ 75 ദിവസം പിന്നിടുന്ന ചിത്രങ്ങളില്‍ ഇപ്പോള്‍ മൂന്നാംസ്ഥാനം നേടിയിരിക്കുകയാണ് പുലിമുരുകന്‍. മോഹന്‍ലാലിന്റെ തന്നെ ദൃശ്യം, ജയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ടൈറ്റാനിക് എന്നി ചിത്രങ്ങളാണ് പുലിമുരുഗനു മുന്നില്‍ ഉള്ളത്. ദൃശ്യം 125 ദിവസം പൂര്‍ത്തിയാക്കിയപ്പോള്‍ ടൈറ്റാനിക് 110 ദിവസമാണ് യുഎഎഇയില്‍ പ്രദര്‍ശനം നടത്തിയത്. എന്നാല്‍  പുലിമുരുകന്‍ ഈ രണ്ടു ചിത്രങ്ങളെയും കടത്തിവെട്ടി ഒന്നാം സ്ഥാനത്ത് എത്തുമെന്നു തന്നെയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

യുഎഇയില്‍ നിന്നുമാത്രം പുലിമുരുഗന്‍ ഇകുവരെ 37 കോടിയോളം രൂപ കളക്ഷന്‍ നേടിയിട്ടുണ്ട്. ഷാരുഖ് ഖാന്റെ ഹാപ്പി ന്യൂഇയര്‍, ഹൃത്വിക് റോഷന്റെ ഭാംഗ് ഭാംഗ്, ആമിര്‍ ഖാന്റെ പികെ എന്നീ ചിത്രങ്ങളുടെ യുഎഇ കളക്ഷന്‍ റെക്കോര്‍ഡുകളും പുലിമുരുകന്‍ തകര്‍ത്തു.

This post was last modified on January 19, 2017 11:31 am

Leave a Comment