X

കേരള നിയമസഭയില്‍ ബിജെപി മൂന്നാംശക്തിയാകും: മോദി

അഴിമുഖം പ്രതിനിധി

ബിജെപിയുടെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. പാലക്കാട് മോദി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

കേരള നിയമസഭയില്‍ ബിജെപി മൂന്നാം ശക്തിയായി ഉയര്‍ന്ന് വരുമെന്ന് മോദി പറഞ്ഞു. യുഡിഎഫും എല്‍ഡിഎഫും കേരളത്തെ കൊള്ളടയിച്ചു. അറുപത് വര്‍ഷം ഭരിച്ചവര്‍ സംസ്ഥാനത്തിനായി ഒന്നും ചെയ്തില്ല. യുഡിഎഫും എല്‍ഡിഎഫും ഭരിക്കുന്നത് പരസ്പരം സഹകരിച്ചാണെന്നും മോദി ആരോപിച്ചു.

പെരുമ്പാവൂരില്‍ കൊലപാതകം നടന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ കണ്ണു തുറന്നില്ല. ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ടിട്ടും സര്‍ക്കാര്‍ കണ്ടഭാവം നടിച്ചില്ല. കേരളത്തെ രക്ഷിക്കാന്‍ മൂന്നാം ശക്തിയെ വിജയിപ്പിക്കണമെന്ന് മോദി അഭ്യര്‍ത്ഥിച്ചു.

പ്രധാനമന്ത്രിയായശേഷം കേരളത്തിനുവേണ്ടി ചെയ്ത കാര്യങ്ങള്‍ മോദി വിശദീകരിച്ചു. യെമനില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാന്‍ നടപടിയെടുത്തു. ഗള്‍ഫിലെ ലേബര്‍ ക്യാമ്പുകളില്‍ പോയി മലയാളികളെ കണ്ടുവെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ അടക്കമുള്ള ജനങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്നു. കാര്‍ഷിക മേഖല നശിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ആശങ്കയില്ല. കേരളത്തിലെത്തി സൗരോര്‍ജ്ജത്തെ കുറിച്ച് സംസാരിക്കാന്‍ ഭയമാണെന്ന് മോദി പരിഹസിച്ചു.

This post was last modified on December 27, 2016 4:02 pm

Related Post
Leave a Comment