X

തനിക്കെതിരെയുള്ള അറളം കേസ് എഴുതി തള്ളിയിട്ടില്ലെന്ന് ഇരിട്ടി ഡിവൈഎസ്പി പറഞ്ഞു: നദീര്‍

ജനുവരി ഒന്നിന് ഹാജരാവണമെന്ന് പോലീസ് നോട്ടീസ് തന്നിരുന്നുവെന്നും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നദീര്‍

തനിക്കെതിരെയുള്ള അറളം കേസ് എഴുതി തള്ളിയിട്ടില്ലെന്ന് ഇരിട്ടി ഡിവൈഎസ്പി പറഞ്ഞതായി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നദീര്‍. കൂടാതെ ജനുവരി ഒന്നിന് ഹാജരാവണമെന്ന് പോലീസ് നോട്ടീസ് തന്നിരുന്നുവെന്നും ഇന്നലെ മാധ്യമ പ്രവര്‍ത്തകരെ കണ്ട നദീര്‍ അറിയിച്ചു. തനിക്കെതിരെ യുഎപിഎ ഉള്‍പ്പടെ 5 വകുപ്പുകള്‍ ചുമത്തിയതിന്റെ രേഖകള്‍ കണ്ടെന്നും നദീര്‍ പറഞ്ഞു.

എന്നാല്‍ നദീറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നും ചില സംശയങ്ങളുടെ പേരിലാണ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്, തെളിവുകളൊന്നും ഇല്ലെന്നു കണ്ടപ്പോള്‍ വിട്ടയ്ക്കുകയായിരുന്നുവെന്നുമാണ് ഡിജിപി ലോക്നാഥ് ബെഹ്റ് നേരത്തെ മാധ്യമങ്ങളോടു പറഞ്ഞിരുന്നത്.

 

 

Related Post
Leave a Comment