അഴിമുഖം പ്രതിനിധി
മാവോയിസ്റ്റ് നേതാവായ രൂപേഷിന്റെയും ഷൈനയുടെയും മകളായ ആമിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം. രൂപേഷും ഷൈനയും ഒളിവില്‍ താമസിച്ചിരുന്നിടത്ത് ആമി ഇവര്‍ക്കൊപ്പം തങ്ങിയതായും തമിഴ്‌നാട്ടില്‍ നടന്ന മാവോയിസ്റ്റ് യോഗങ്ങളില്‍ ആമി പങ്കെടുത്തിരുന്നതായും കണ്ടെത്തിയെന്നു പറഞ്ഞാണ് പൊലീസ് ആമിക്കെതിരായ അറസ്റ്റിന് നീക്കം നടത്തുന്നത്.
ആമിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യാനാണ് പൊലീസ് പദ്ധതിയിടുന്നത്. ആമിയുടെ പ്രവര്‍ത്തനങ്ങള്‍ തമിഴ്‌നാടിന്റെ ക്യൂബ്രാഞ്ച് നിരീക്ഷണത്തിലാണ്. മൂന്നു ഉദ്യോഗസ്ഥരെയാണ് ക്യൂബ്രാഞ്ച് ഇതിനായി നിയോഗിച്ചിരുന്നത്. സംസ്ഥാനത്തെ ആഭ്യന്തരവിഭാഗവുമായി ക്യൂബ്രാഞ്ച് ഇക്കാര്യം സംസാരിച്ചിട്ടുണ്ട്.
This post was last modified on December 27, 2016 2:57 pm
Leave a Comment