അഴിമുഖം പ്രതിനിധി
പോലീസുകാര്‍ കൈക്കൂലി വാങ്ങുന്നത് പുതുമയുള്ള കാര്യമല്ല. പക്ഷേ കൈക്കൂലി പങ്കുവയ്ക്കുന്നത്തിലുള്ള തര്‍ക്കത്തില്‍ രണ്ട് പോലീസുകാര്‍ പട്ടാപ്പകല്‍ തമ്മിലടിക്കുന്നതോ?
ഇതൊക്കെ നടക്കുമോ എന്ന് സംശയിക്കുന്നവരുണ്ടാകാം. എങ്കില്‍ ഈ വീഡിയോ കാണൂ.
ഉത്തര്‍പ്രദേശിലെ ലഖ്നൌവിലാണ് സംഭവം. പ്രാദേശിക വസ്തുക്കച്ചവട ഏജന്റുമാരില്‍ നിന്നും കൈക്കൂലിയായി പിരിച്ചെടുത്ത തുക പങ്കുവയ്ക്കുന്നതിനിടെയാണ് പോലീസുകാര്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. വാക്കുതര്‍ക്കം പിന്നീട് തമ്മിലടിയില്‍ കലാശിക്കുകയായിരുന്നു. അതുവഴി കടന്നുപോയ യാത്രക്കാരില്‍ ആരോ ഒരാള്‍ ഇത് ക്യാമറയില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. അതോടെ വീഡിയോ വൈറലായി. പട്ടാപ്പകല്‍ പോലീസുകാര്‍ കൈക്കൂലി വാങ്ങിയ പണത്തിനു വേണ്ടി തമ്മിലടിക്കുന്നത്തിന്റെ വീഡിയോ ആയിരങ്ങളാണ് സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്യുന്നത്.
This post was last modified on June 27, 2016 5:52 pm