X

രഘുറാം രാജന്‍ വിമര്‍ശനം; സ്വാമിക്ക് മോദിയുടെ താക്കീത്

അഴിമുഖം പ്രതിനിധി

രഘുറാം രാജനെതിരെയും ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേയും മാസങ്ങളായി അഭിപ്രായപ്രകടനം നടത്തുന്ന സുബ്രഹ്മണ്യം സ്വാമിയുടെ നിലപാടുകള്‍ ‘അനൌചിത്യപരമായിപ്പോയെന്ന്’ പ്രധാനമന്ത്രി നരേന്ദ്ര മോദി.

രഘുറാം രാജന്‍  “കുറഞ്ഞ രാജ്യസ്‌നേഹമുള്ള” വ്യക്തിയല്ല എന്നും “വ്യവസ്ഥിതിക്കും മുകളിലാണ് താന്‍ എന്നാരെങ്കിലും ധരിക്കുന്നുണ്ടെങ്കില്‍ ആ ധാരണ തെറ്റാണെന്നും” മോദി പറഞ്ഞു. ഈ പ്രസ്താവനയോടെ സുബ്രഹ്മണ്യം സ്വാമിക്ക് പരോക്ഷമായ താക്കീത് നല്‍കിയിരിക്കുകയാണ് നരേന്ദ്ര മോദി.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനും അരവിന്ദ് സുബ്രമണ്യനും സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസിനും എതിരെ ഈയിടെയായി സുബ്രഹ്മണ്യം സ്വാമി നടത്തിയ പ്രസ്താവനകളില്‍ ബിജെപി മൌനം പാലിച്ചിരുന്നു. ഈ അവസരത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.

ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കെതിരേയും പരോക്ഷമായി സ്വാമി അഭിപ്രായ പ്രകടനം നടത്തിയിരുന്നു. 

This post was last modified on December 27, 2016 4:16 pm