X

യുപിയില്‍ ആറാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ഏഴ് ജില്ലകളിലായി 49 മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്

രാജ്യം ഉറ്റുനോക്കുന്ന ഉത്തര്‍പ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടം രാവിലെ ആരംഭിച്ചു. ഏഴ് ജില്ലകളിലായി 49 മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. മാവു, ഗൊരക്പുര്‍, മഹാരാജ്ഗഞ്ച്, കുഴിനഗര്‍, ദിയോറിയ, അസംഗര്‍, ബല്ലിയ എന്നീ ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണിക്ക് തന്നെ എല്ലായിടത്തും വോട്ടെടുപ്പ് ആരംഭിച്ചു.

കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ജില്ലകളാണ് ഇവ. നിരവധി നേതാക്കന്മാര്‍ക്ക് നിര്‍ണായകമാണ് ഇന്നത്തെ വോട്ടെടുപ്പ്. ബിഎസ്പി നേതാവ് മുക്താര്‍ അന്‍സാരി, ബിജെപിയുടെ തീപ്പൊരി നേതാവ് യോഗി ആദിത്യനാഥ് എന്നിവരാണ് ഇന്ന് ജനവിധി തേടുന്ന പ്രമുഖര്‍. 1.72 കോടി വോട്ടര്‍മാര്‍ വിധിയെഴുതും. ഇതില്‍ 94.6 ലക്ഷം പുരുഷന്മാരും 77.84 സ്ത്രീകളും ഉള്‍പ്പെടുന്നു. 635 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. മണിപ്പൂരിലെ ആദ്യഘട്ട വോട്ടെടുപ്പും ഇന്നാണ് നടക്കുന്നത്.

This post was last modified on March 4, 2017 8:45 am

Related Post
Leave a Comment