X

പോണ്ടിച്ചേരി മാഗസിന്‍ നിരോധനം; വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് നേരെ ആക്രമണം

പോണ്ടിച്ചേരി കേന്ദ്ര സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥി കൗണ്‍സില്‍ പുറത്തിറക്കിയ മാഗസിന്റെ നിരോധനം നീക്കണമെന്നും പിടിച്ചുവച്ചിരിക്കുന്ന നാലായിരത്തോളം മാഗസിനുകൾ വിട്ടുതരണമെന്നുമാവശ്യപ്പെട്ട് പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ  നടന്നുകൊണ്ടിരുന്ന പ്രതിഷേധ പ്രകടനത്തിന് നേരെ ആക്രമണം. രാത്രി വൈകിയും വിദ്യാർത്ഥികൾ ഇപ്പോൾ യൂണിവേഴ്സിറ്റി മെയിൻ ഗെയിറ്റ് ഉപരോധിക്കുകയാണ്. ശ്രീജിത്ത് ഉണ്ണികൃഷ്ണന്‍, ഷിന്‍ജിത്ത് ലാല്‍ തുടങ്ങി നിരവധി വിദ്യാർത്ഥികൾക്ക്  ആക്രമണത്തില്‍ സാരമായി പരിക്കേറ്റു.

കേന്ദ്ര സര്‍ക്കാരിനെതിരായ ലേഖനങ്ങള്‍ മാഗസിനിലുണ്ടെന്നും മുസ്ലീം സ്ത്രീയുടെ ചിത്രം മാഗസിന്റെ കവര്‍ ചിത്രമാക്കിയത് തീവ്രവാദികളുമായുള്ള ബന്ധമാണെന്നും ആരോപിച്ച് സംഘപരിവാര്‍ നടത്തിയ ഗൂഡാലോചനയാണ് നിരോധനത്തിലേക്ക് നയിച്ചത്. ഇതേ കാര്യം പറഞ്ഞുകൊണ്ടു എ ബി വി പി പ്രവര്‍ത്തകര്‍ കാമ്പസില്‍ പോസ്റ്റര്‍ ഒട്ടിക്കുകയും ചെയ്തിരുന്നു.

This post was last modified on December 27, 2016 4:31 pm

Related Post
Leave a Comment