അഴിമുഖം പ്രതിനിധി
കിരീട പ്രതീക്ഷകള്‍ക്ക് മാറ്റുകൂട്ടി പോര്‍ച്ചുഗല്‍ യൂറോ കപ്പ് സെമിയിലെത്തുന്ന ആദ്യ ടീമായി. പൊരുതി കളിച്ച പോളണ്ടിനെ ഷൂട്ടൗട്ടില്‍ 5-3 എന്ന സ്‌കോറിനാണ് പറങ്കിപ്പട തകര്‍ത്തത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് സമനില പാലിച്ചപ്പോള്‍ ശക്തമായ മത്സരത്തിന്റെ സൂചന നല്‍കി രണ്ടാം മിനുട്ടില്‍ തന്നെ പോളണ്ട് സൂപ്പര്‍ താരം റോബര്‍ട്ടോ ലെവന്‍ഡോമവസ്‌കി പോര്‍ച്ചുഗല്‍ താരം സോറസിന്റെ പിഴവ് മുതലാക്കി വല ചലിപ്പിച്ചു.
ഗോള്‍ വീണതിനെ തുടര്‍ന്നു നിരന്തര നീക്കങ്ങളുമായി പോര്‍ച്ചുഗല്‍ കളി കൈപ്പിടിയിലൊതുക്കി. മധ്യനിരയില്‍ അധ്വനിച്ച് കളിച്ച റെനറ്റോ സാഞ്ചസ് മികച്ച ഒരു വോളിയിലൂടെ 33 ആം മിനിട്ടില്‍ സമനില ഗോള്‍ നേടി.
പിന്നീട് നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും കൈമെയ്് മറന്ന് ശ്രമിച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. തുടര്‍ന്നുള്ള ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗലിനായി കിക്കെടുത്ത ക്രിസ്റ്റിയാനോ റൊണാള്‍ഡോ, നാനി, സാഞ്ചസ്, ജാവോ മൗട്ടീഞ്ഞോ, റിക്കാര്‍ഡോ കര്വസ്മ എന്നിവര്‍ ലക്ഷ്യം കണ്ടെപ്പോള്‍ പോളണ്ടിന്റെ യാക്കൂബ് ബല്‍സികോവ്‌സികിയുടെ ഷോട്ട് പോര്‍ച്ചുഗല്‍ ഗോളി പട്രീഷ്യോ തടുത്തിട്ടു.
ബെല്‍ജിയം-വെയല്‍സ് മത്സരത്തിലെ വിജയികളാണ് സെമിയില്‍ പോര്‍ച്ചുഗലിന്റെ എതിരാളികള്‍.
This post was last modified on July 1, 2016 12:52 pm
Leave a Comment