അഴിമുഖം പ്രതിനിധി
തനിക്ക് അധികാര സ്ഥാനങ്ങളില്‍ എത്താന്‍ കഴിയാഞ്ഞത് പാര്‍ട്ടിയില്‍ ഗോഡ്ഫാദര്‍മാര്‍ ഇല്ലാഞ്ഞതിനാല്‍ എന്ന പരാമര്‍ശത്തില്‍ പീരുമേട് എം എല്‍ എ ഇ എസ് ബിജിമോള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്.സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ആണ് ഈ തീരുമാനം കൈക്കൊണ്ടത്. ഒരു ആഴ്ചപ്പതിപ്പിനു നല്‍കിയ അഭിമുഖത്തിലാണ് ബിജിമോള്‍ ഈ പരാമര്‍ശം ഉയര്‍ത്തിയത്.
ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായതിന്റെ പേരില്‍ തന്നെയും കുടുംബത്തെയും വധിക്കാന്‍ ശ്രമമുണ്ടായെന്ന ബിജിമോളുടെ പ്രസ്താവനയും വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഒപ്പമുള്ളവര്‍ തെരഞ്ഞെടുപ്പ് സമയത്ത് എല്‍ഡിഎഫ് ക്യാമ്പില്‍ ഭക്ഷ്യവിഷബാധയുണ്ടാക്കാന്‍ ശ്രമിച്ചുവെന്നും ബിജിമോള്‍ ആരോപിച്ചിരുന്നു.
This post was last modified on December 27, 2016 4:16 pm
Leave a Comment