X

അന്‍പത്തിമൂന്നോളം ബീച്ചുകള്‍ വൃത്തിയാക്കിയ മുത്തശ്ശി; എഴുപതു വയസിലും തളരാത്ത സേവനം

ഇതുവരെ അന്‍പത്തിരണ്ടോളം ബീച്ചുകള്‍ വൃത്തിയാക്കി കഴിഞ്ഞു.

നിശ്ചയ ദാര്‍ഢ്യമുണ്ടെങ്കില്‍ പ്രായം ഒരു തടസ്സമല്ല എന്ന് തെളിയിക്കുകയാണ് സ്മിത്ത് എന്ന എഴുപതു വയസ്സുകാരി. തന്റെ എഴുപതാം വയസ്സിലാണ് ഓരോ ആഴ്ചയും ഓരോ ബീച്ചു വീതം വൃത്തിയാക്കുക എന്ന ചലഞ്ച് സ്മിത്ത് ഏറ്റെടുക്കുന്നത്. അങ്ങനെ 2018 ജനുവരി ഒന്നിന് സ്മിത്ത് തീരുമാനമെടുത്തു, ബീച്ചുകള്‍ പ്ലാസ്റ്റിക് വിമുക്തമാക്കണം. ഓരോ ആഴ്ചയും ഓരോ ബീച്ചാണ് വൃത്തിയാക്കാന്‍ തീരുമാനിച്ചത് എങ്കിലും ചിലപ്പോള്‍ അത് രണ്ടാകാറുണ്ട്. ഇതുവരെ അന്‍പത്തിരണ്ടോളം ബീച്ചുകള്‍ വൃത്തിയാക്കി കഴിഞ്ഞു.

നമുക്ക് എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കില്‍ നമ്മള്‍ ചെയ്യുക തന്നെ ചെയ്യും. അതിന് തോന്നലിന്റെ ഒരു നിമിഷം മാത്രം മതിയാകും. സ്മിത്ത് പറയുന്നു. കൗതുകകരമായ മറ്റൊരു കാര്യം പലപ്പോഴും സ്മിത്തിന്റെ കൂടെ പേരക്കുട്ടികളും ബീച്ച് വൃത്തിയാക്കാന്‍ ഇറങ്ങാറുണ്ടെന്നതാണ്.

യുണൈറ്റഡ് നേഷന്റെ കണക്കുകള്‍ പ്രകാരം കടല്‍ ജലത്തില്‍ ഏകദേശം 80 ശതമാനത്തോളം ജലത്തില്‍ പ്ലാസ്റ്റികിന്റെ അംശം അടങ്ങിയിട്ടുണ്ട്. 80 ലക്ഷം ടണ്ണോളം പ്ലാസ്റ്റിക്കാണ് ഓരോ വര്‍ഷവും കടലില്‍ ഒഴുകിയെത്തുന്നത്. അതായത് ഏകദേശം ഒരു ട്രക്ക് പ്ലാസ്റ്റിക് മാലിന്യം ഓരോ മിനിറ്റിലും കടലില്‍ തള്ളുന്നതിന് തുല്യം.

കടല്‍ വെള്ളത്തിലുള്ള പ്ലാസ്റ്റിക് നമുക്ക് വൃത്തിയാക്കാന്‍ കഴിയില്ല. എന്നാല്‍ കരയിലുള്ളതെങ്കിലും നമ്മള്‍ വൃത്തിയാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് സ്മിത്ത് പറയുന്നത്. ഈ ബീച്ച് വൃത്തിയാക്കലിന്റെ ഭാഗമായി നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ച സ്മിത്ത് നഗരങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും പദ്ധതിയിടുന്നുണ്ട്.

Read More: ഇനി സാരി ഉടുത്ത ‘ഉത്തമ ഭാരതസ്ത്രീ’കളില്ല; ലേഡീസ് കോച്ചിന്‍റെ ലോഗോ മാറ്റി വെസ്റ്റേണ്‍ റെയില്‍വേ

 

This post was last modified on June 3, 2019 12:44 pm